തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിച്ച അലർട്ടും ,അവധിയും പിൻവലിച്ചു ,
തൃശ്ശൂർ : തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഞായാറാഴ്ച (ഒക്ടോബര്‍ 7) മാത്രമാക്കി ചുരുക്കി. കേന്ദ്രകാലാവസ്ഥ നിരീക്ഷണത്തിന്‍റെ പുതുക്കിയ മുന്നറിയിപ്പാണിത്. അതിശക്തമായ മഴയ്ക്ക് പകരം ജില്ലയില്‍ വരും ദിവസങ്ങളില്‍ സാധാരണ നിലയില്‍ മഴയുണ്ടാകും. ഞായാറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഞായാറാഴ്ചയില്‍ ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. അറബി കടലിലെ ന്യൂനമര്‍ദ്ദം കാരണം കേരളത്തില്‍ പലയിടങ്ങളിലും മഴ ലഭിക്കുന്നതിനാല്‍ അയല്‍ ജില്ലകളിലെ ഡാമുകള്‍ തുറക്കാന്‍ സാധ്യതയുളളതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത തുടരും. പുതിയ സാഹചര്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 6) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി ജില്ലാ കളക്ടര്‍ ടി വി അനുപമ പിന്‍വലിച്ചു.