Madhavam header
Above Pot

അ ന്താരാഷ്ട്ര നാടകോത്സവ ത്തിന് ഞായറാഴ്ച തിരിതെളിയും

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന പതിനൊന്നാമത്
അ ന്താരാഷ്ട്ര നാടകോത്സവ ത്തിന് ജനുവരി 20, ഞായറാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന്
സംഗീത നാടക അക്കാദമി അങ്കണ ത്തിലെ ആക്ടര്‍ മുരളി തിയറ്ററില്‍ സാംസ്കാരികവകു പ്പ് മ ന്ത്രി എ. കെ
ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിത ചടങ്ങില്‍
അദ്ധ്യ ക്ഷത വഹിക്കും. കൃഷിവകു പ്പ് മ ന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നട ത്തും.

പൊതുവിദ്യാഭ്യാസവകു പ്പ് മ ന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഫെസ്റ്റിവല്‍ പുസ്തകം ഫെസ്റ്റിവല്‍ ഡയറക്റ്റര്‍
അരുന്ധതി നാഗിന് നല്‍കി പ്രകാശനം ചെയ്യും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ പുറ ത്തിറക്കുന്ന വാര്‍ ത്ത
പത്രികയുടെ പ്രകാശനം കോര്‍ പ്പറേഷൻ മേയര്‍ അജിത വിജയ സാംസ്കാരിക വകു പ്പ് ഡയറക്റ്റര്‍ കെ.
ആര്‍ ശിവദാസൻ നായര്‍ക്ക് നല്‍കി നിര്‍വഹിക്കും. അക്കാദമിയുടെ 2019ലെ അമ്മ ന്നൂര്‍ പുരസ്കാരം നാടക
പ്രവര്‍ ത്തകൻ പ്രസന്നയ്ക്ക് മ ന്ത്രി എ.കെ ബാലൻ സമ്മാ നിക്കും. ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ജി കുമാരവര്‍മ്മ
പ്രശസ്തിപത്രം വായിക്കും. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്‍റ മേരി തോമസ്, സാംസ്കാരിക വകു പ്പ് സെക്രട്ടറി
റാണി ജോര്‍ജ്, സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ , ലളിതകല അക്കാദമി ചെയര്‍മാൻ നേമം
പുഷ്പരാജ്, കലാമണ്ഡലം വൈസ് ചാൻ സലര്‍ ഡോ. ടി.കെ നാരായണൻ എന്നിവര്‍ ആശംസകള്‍ അര്‍ പ്പിക്കും.
ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ എം.കെ റെയ്ന പ്രഭാഷണം നട ത്തും. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ .
രാധാകൃഷ്ണൻ നായര്‍ സ്വാഗതവും അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാൻ സിസ് ടി മാവേലിക്കര
നന്ദിയും പറയും.

Astrologer

സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗ്ണ്ട് എന്നിവിടങ്ങളിലെ ആറു വേദികളി
ലായാണ് മേള അരങ്ങേറുക. രാസയ്യ ലോഹനാഥൻ സംവിധാനം ചെയ്ത ബിറ്റര്‍ നെക്ടര്‍ ആണ് മേളയിലെ
ആദ്യ നാടകം. ജനകാരാലിയ തിയറ്റര്‍ വേദിയില്‍ എ ത്തിക്കുന്ന നാടകം കെ. ടി മുഹമ്മ ദ് റീജിയണല്‍ തി
യറ്ററിലാണ് അരങ്ങേറുക. ആറ് വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാ വുക. വാട്ടര്‍
പ പ്പറ്റ് ഷോ (വിയറ്റ്നാം), ദി വെല്‍ (ഇറാൻ ), ദി റിച്വല്‍ (ഇറ്റലി), ദി മെയ്ഡ്സ് (മലേഷ്യ), മിഡ്സമ്മ ര്‍ നൈറ്റ്സ് ഡ്രീം (ഇറാ3), ഡാര്‍ക്ക് തിങ്സ് (ന്യൂഡല്‍ഹി), പ്രൈവസി (ഹരിയാണ), കറു പ്പ് (പോണ്ടി ച്ചരി),
അലി-ബിയോ് ദി റിങ്, ഹിഗ്വിറ്റ-എ ഗോളീസ് ആങ്ക്സൈറ്റി അറ്റ് പെനാല്‍റ്റി കിക്ക്, ശാകു ന്തളം-എ ടേല്‍
ഓഫ് ഹ്, നൊണ (കേരളം) എന്നിവയാണ് മറ്റു നാടകങ്ങള്‍. നാടകാവതരണങ്ങള്‍ക്കൊ പ്പം സംവാദ
സദസുകളും സെമിനാറുകളും മേളയുടെ ഭാഗമായി അരങ്ങേറും. മേള 26 ന് സമാപിക്കും. വാര്‍ ത്താ സമ്മേ ളന
ത്തില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എ3.രാധാകൃഷ്ണൻ നായര്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍
ജി. കുമാരവര്‍മ്മ , കേരള സംഗീത നാടക അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മധു. പി, ഫെസ്റ്റിവല്‍
കോര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്ന ത്ത്, ടെക്നിക്കല്‍ ഡയറക്റ്റര്‍ ശ്രീജി ത്ത് രമണൻ എന്നിവര്‍ പങ്കെടു ത്തു.

Vadasheri Footer