Madhavam header
Above Pot

തൃശൂര്‍ പുഷ്പോത്സവത്തിന് തുടക്കമായി

തൃശൂർ : നാല്‍പത്തിയൊന്നാമത് തൃശൂര്‍ പുഷ്പോത്സവത്തിന് തേക്കിന്‍ക്കാട് മൈതാനിയില്‍
തുടക്കമായി. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ മേയറും
പുഷ്പോത്സവം പ്രസിഡന്‍റുമായ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.എല്‍. റോസി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ. കല, ഡോ. ദീപ ആനന്ദ്തുടങ്ങിയവര്‍ സംസാരിച്ചു.

പുഷ്പോത്സവം ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന്‍ പെരുമ്പിടി സ്വാഗതവും പുഷ്പോത്സവം വൈസ് പ്രസിഡന്‍റ് സെബി ഇരിമ്പന്‍ നന്ദിയും പറഞ്ഞു. ത്യശൂര്‍ അഗ്രി – ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, സംസ്ഥാന കൃഷിവകുപ്പ്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്സര്‍വ്വകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.

Astrologer

പുഷ്പോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക ഫോട്ടോഗ്രാഫി, കുട്ടികളുടെ ചിത്രരചന, പെറ്റ്ഷോ, പുഷ്പ രാജന്‍/ പുഷ്പ റാണി, മലയാളി മങ്ക, കാര്‍ഷിക ഉല്‍പന്നങ്ങള്‍, പച്ചക്കറി ചെടികള്‍, പുഷ്പാലങ്കാരം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. ജനുവരി 27 വൈകീട്ട് 5 ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ടി വി അനുപമ സമ്മാനദാനം നിര്‍വഹിക്കും.

Vadasheri Footer