Header 1 = sarovaram
Above Pot

മനുഷ്യക്കടത്ത് ,സംഘം തങ്ങിയ ഗുരുവായൂരിലെ ലോഡ്ജുകളിൽ പോലീസ് പരിശോധന നടത്തി

ഗുരുവായൂർ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തി. കിഴക്കേ നടയിൽ ബസ് സ്റ്റാന്റിനു പടിഞ്ഞാറ് അടുത്തടുത്തായുള്ള സി എ ടവർ , പ്രസാദം ഇൻ ,പ്രാർത്ഥന ഇൻ എന്നീ ലോഡ്ജുകളിലാണ് കേസ് അന്വേഷിക്കുന്ന കൊടുങ്ങല്ലൂർ സി ഐ കെ വി ബൈജു പരിശോധന നടത്തിയത് . ഈ മൂന്ന് ലോഡ്ജുകളിലുമായി 91 അംഗ സംഘം ഈ മാസം അഞ്ചു മുതൽ 9 വരെയാണ് താമസിച്ചത് . കൂടുതൽ പേരും പ്രസാദം ഇന്നിൽ ആണ് മുറിയെടുത്തത് 69 പേർ . ഇവിത്തെ സ്ഥല പരിമിതി മൂലമാണ് സി എ ടവറിലും ( 10 പേർ ) പ്രാർത്ഥനയിലും (12 പേർ) മുറിയെടുത്തത്. പരിശോധനയില്‍ 91 പേര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി

മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.

Astrologer

രണ്ട് പേരെയും ഇന്ന് തന്നെ കേരളത്തിലെത്തിക്കും. ഡല്‍ഹിയില്‍ നിന്ന് പിടിയിലായ ദീപക്കിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. ദീപക്കിന്റെ ഭാര്യയും കുഞ്ഞും യാത്രാ സംഘത്തിലുണ്ടെന്നും യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്നുമാണ് മൊഴിയിലുള്ളത്

Vadasheri Footer