Header 1 vadesheri (working)

ആരോഗ്യ സര്‍വകലാശാല : 7501 പേര്‍ക്ക് ബിരുദം നല്‍കി

Above Post Pazhidam (working)

തൃശൂർ : കേരള ആരോഗ്യ സര്‍വകലാശാലയുടെ ഒമ്പതാമത് ബിരുദദാന ചടങ്ങില്‍ 7501 പേര്‍ക്ക് ബിരുദം
നല്‍കി. തൃശൂര്‍ ലുലൂ ഇന്‍റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ വിവിധ ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരം ചെയ്തു. സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത ശാഖകളില്‍ ബിരുദാനന്തര ബിരുദം / പി ജി ഡിപ്ലോമ / സൂപ്പര്‍ സ്പെഷ്യാലിറ്റി നേടിയിട്ടുളള 1850 പേര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്ഏറ്റുവാങ്ങി.

First Paragraph Rugmini Regency (working)

സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ കോളേജുകളില്‍ പഠനം പൂര്‍ത്തീകരിച്ച 2796 മെഡിസിന്‍
ബിരുദധാരികളും 822 ഡന്‍റല്‍ ബിരുദധാരികളും 759 ആയുഷ് ബിരുദധാരികളും 722 നഴ്സിങ് ബിരുദധാരികളും 1511 ഫാര്‍മസി ബിരുദധാരികളും 841 പാരാമെഡിക്കല്‍ ബിരുദധാരികളും ഉള്‍പ്പെടെയാണ് ബിരുദം നേടിയ 7501 പേര്‍. വിവിധ പഠനശാഖകളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാഷ്അവാര്‍ഡ് നല്‍കിയത്.

ഡോ. അഷിമ ആര്‍ ചന്ദ്രന്‍ (എം ബി ബി എസ്), ഡോ. ആതിര എസ് (ബി എ എംഎസ്), ഡോ. പൂജ (ബി എച്ച് എം എസ്), ഡോ. നജ്മ പി എന്‍ (ബി എസ് എം എസ്), നജ്മത് പി ( ബിഫാം), അലീന വര്‍ഗ്ഗീസ് (ബി എസ് സി മെഡിക്കല്‍ ബയോകെമിസ്ട്രി), അനുശ്രീ വിജയന്‍ എം ( ബി എസ്സി മെഡിക്കല്‍ മൈക്രോബയോളജി), ജോസഫിന നിമ്മി പി എ (ബി പി ടി), ശ്രീരെന്ത എസ് വിശ്വന്‍ (ബിഎ എസ് എല്‍ പി), ജെനീഷ് ജെ കുപ്ലീ (ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്നോളജി), ആര്യ എസ് എസ് (ബിഎസ് സി എം എല്‍ ടി), ഷഫ്ന കെ പി (ബി സി വി ടി) എന്നിവരാണ് റാങ്ക് നേടിയവര്‍.

Second Paragraph  Amabdi Hadicrafts (working)

വൈസ് ചാന്‍സലര്‍ ഡോ. എം സി കെ നായര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ നളിനാക്ഷന്‍, രജിസ്ട്രാര്‍ ഡോ. എം കെമംഗളം, പരീക്ഷ കണ്‍ട്രോളര്‍ ഡോ. വി വി ഉണ്ണികൃഷ്ണന്‍, സെനറ്റ് അംഗങ്ങള്‍, ഗവേര്‍ണിങ് കൗണ്‍സില്‍ അംഗങ്ങള്‍, അധ്യാപക-അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.