ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രന് കണ്ടാണശ്ശേരിയുടെ ആദരം

ഗുരുവായൂര്‍: :വെറും അയ്യായിരം രൂപ മുതൽ മുടക്കിൽ കണ്ടാണശ്ശേരിയിൽ യൂണിറ്റ് ആരംഭിച് ഇന്ത്യയിലെ മുൻ നിര കമ്പനികളിൽ ഒന്നായി മാറിയ ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രനും ജനകീയ ഡോക്ടര്‍ ഷാജി ഭാസക്കറിനും നാടിൻറെ ആദരം. കേരളം പ്രളയം അനുഭവിച്ചപ്പോഴും മറ്റ് ഘട്ടങ്ങളിലുമെല്ലാം എം.പി.രാമചന്ദ്രനെന്ന മനുഷ്യ സ്നേഹിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് കണ്ടാണശ്ശേരിയിൽ നടന്ന ആദര ചടങ്ങ് ഉത്ഘാടനംചെയ്ത മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു . മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു . സി.എന്‍.ജയദേവന്‍ എം.പി.ഉപഹാരം സമ്മാനിച്ചു. ഡോ. പി.കെ. ബിജു എം.പി. മുഖ്യപ്രഭാഷണം നടത്തി. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ, കണ്ടാണശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.പ്രമോദ്, ഗുരുവായൂർ നഗരസഭാധ്യക്ഷ പ്രഫ. പി.കെ.ശാന്തകുമാരി, കുന്നംകുളം നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍, ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍ക്കുട്ടി, വത്സൻ നെല്ലിക്കോട്, പി.എസ്. ഷാനു,ഡോ. സി.ജെ. ജോസ്, ഗീത മോഹനൻ, ടി.എ.വാമനന്‍ എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും നടന്നു

Leave A Reply

Your email address will not be published.