Above Pot

തൃശ്ശൂരിൽ ഇന്നും കോവിഡ് നാലായിരത്തിന് മുകളിൽ ,സ്ഥിരീകരിച്ചത് 4,334 പേര്‍ക്ക് ടി പി ആർ 23.93%


തൃശൂര്‍ : ജില്ലയില്‍ ഇന്നും കോവിഡ് നാലായിരത്തിന് മുകളിൽ വ്യാഴാഴ്ച്ച 4,334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,700 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,18,153 ആണ്. 3,96,821 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.93% ആണ്.

First Paragraph  728-90

ജില്ലയില്‍ വ്യാഴാഴ്ച്ചസമ്പര്‍ക്കം വഴി 4,324 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 271 പുരുഷന്‍മാരും 328 സ്ത്രീകളും 10 വയസ്സിനു താഴെ 176 ആണ്‍കുട്ടികളും 136 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph (saravana bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 262
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 677
സര്‍ക്കാര്‍ ആശുപത്രികളില്‍ – 327
സ്വകാര്യ ആശുപത്രികളില്‍ – 602
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 878

കൂടാതെ 12,395 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
4,454 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 436 പേര്‍ ആശുപത്രിയിലും 4,018 പേര്‍ വീടുകളിലുമാണ്.

18,114 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,801 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 8,094 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 219 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 29,15,970 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കാട്ടൂര്‍, ഒല്ലൂക്കര, വല്ലച്ചിറ, പാറളം, അളഗപ്പനഗര്‍, വരന്തരപിളളി, പോര്‍ക്കുളം, പെരുമ്പിലാവ്, കൂഴൂര്‍, മാമ്പ്ര എന്നിവിടങ്ങളില്‍ നാളെ (03ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                 ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,766 41,914
മുന്നണി പോരാളികള്‍ 40,123 27,434
18-44 വയസ്സിന് ഇടയിലുളളവര്‍ 6,73,705 72,187
45 വയസ്സിന് മുകളിലുളളവര്‍ 11,20,549 5,54,234
ആകെ 18,84,143 6,95,769