Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ തയ്യാറാക്കണം :ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി


ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അ ശാസ്ത്രിയവും ഭാവന ശൂന്യവുമായതും ക്ഷേത്രാന്തരീക്ഷത്തിന് യോജിക്കാത്ത രീതിയിൽ നടത്തുന്ന വൻകിട നിർമ്മാണ പ്രവർത്തികളിൽ നിന്നും പിന്മാറണമെന്ന് ക്ഷേത്രരക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു .ലക്ഷങ്ങൾ കൊടുത്ത് അക്വയർ ചെയ്ത പൂതേരി ബംഗ്ലാവ് കെട്ടിടം പൊളിച്ച് അന്നദാന മണ്ഡപം നിർമ്മിക്കാനുള്ള നീക്കം വൻ നിർമ്മാണാഴിമിതിക്ക് കളമൊരുക്കാൻ വേണ്ടിയാണെന്ന് യോഗം ആരോപിച്ചു .ക്ഷേത്ര ഭരണാധികാരിയായ അഡ്മിനിസ്ട്രേറ്റർക്ക് സത്വരമായി ക്ഷേത്ര ഭരണ കാര്യങ്ങൾ നിർവ്വഹിക്കാൻ ക്ഷേത്ര പരിസരത്ത് തന്നെ താമസിക്കണമെന്ന പേരിലായിരുന്നു ലക്ഷങ്ങൾ ചിലവഴിച്ച് പൂതേരി കെട്ടിടം മോടിപിടിപ്പിച്ചത് .

Astrologer

പതിനഞ്ച് വർഷം മുമ്പ് ഇതേ സ്ഥലത്ത് അന്നദാന മണ്ഡപവും ദേവസ്വം ഓഫീസും നിർമ്മിക്കാനുള്ള പദ്ധതി ഒഴിവാക്കിയാണ് ലക്ഷങ്ങൾ ചിലവാക്കി അഡ്മിനിസ്ട്രേറ്റർക്ക് വസതിയൊരുക്കിയത്. കോടിക്കണക്കിന് കാ ണിക്കപ്പണം ചിലവാക്കി ക്ഷേത്ര വികസനമെന്ന പേരിൽ ദേവസ്വം അക്വയർ ചെയ്ത ഏക്കർക്കണക്കിന് ഭൂമികൾ ഉപയോഗ ശൂന്യമായി കിടക്കുന്നുയെന്ന് വ്യാപക അക്ഷേപം ദേവസ്വത്തിനെതിരെ ഉയരുന്ന സഹാചര്യത്തിൽ ആവശ്യത്തിനും അനവശ്യത്തിനുമായി വൻ നിർമ്മാണങ്ങൾ നടത്തി കാണിക്ക പണം ചിലവഴിക്കാൻ ഉള്ള നീക്കം ക്ഷേത്രത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാ ണ് .അഡ്മിനിസ്ട്രേറ്ററുടെ വസതിക്കായി സമീക്ഷ പറമ്പിലെ നിർമ്മാണം .

കേരളാ ഹൈക്കോടതി ഏർപ്പെടുതിയ കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്ന തരത്തിൽ ക്ഷേത്ര പരിസരത്തെ നൂറ് മീറ്റർ ഭൂമി ഏറ്റെടുത്ത് ഭാവിയിലെ വികസന സാധ്യതകളും മുൻനിർത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി അതിന നുസൃതമായി ദേവസ്വം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു .നിലവിൽ ലക്ഷങ്ങൾ ചിലവാക്കി ദേവസ്വം നിർമ്മിതികൾ നടത്തുകയും പിന്നിട് മറ്റ് കാര്യങ്ങൾ പറഞ്ഞവ പൊളിച്ച് പുതിയ നിർമ്മാണങ്ങൾ നടത്തുന്നത് ഭാരിച്ച ശമ്പളം നൽകി ദേവസ്വം മരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് .

ദേവസ്വം നിർമ്മാണ പ്രവർത്തികൾ ഏറെയും കരാർ നൽകുന്നത് ഊരാളുകൽ സൊസൈറ്റിക്കാണ് ,കൂടാതെ ചിലത് ഭക്തർ നേരിട്ട് ചെയ്ത് കൊടുക്കുന്നതുമാണ് .അങ്ങിനെയിരിക്കെ ഇത്രയധികം ഉദ്യോഗസ്ഥരെ ഭീമമായ ശമ്പളം നൽകി നിലനിർത്തുന്നത് ദേവസ്വത്തിന് സമ്പത്തിക നഷ്ട്ടം ഉണ്ടാക്കുന്ന കാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു . ക്ഷേത്രസുരക്ഷ കൂടി കണക്കിലെടുത്ത് നൂറ് മീറ്റർ ഭൂമി അക്വയർ ചെയ്ത് മാസ്റ്റർ പ്ലാനോട് കൂടിയെ ദേവസ്വം ക്ഷേത്ര പരിസരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ,ദേവസ്വം വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ യോഗം തിരുമാനിച്ചു .യോഗത്തിൽ സമിതി അധ്യക്ഷൻ എം.വി .വിനോദ് അധ്യക്ഷത വഹിച്ചു .എം. ബിജേഷ് ,സുരേഷ് ബാബു ടി.കെ ,ടി നിരാമയൻ, സജീവ് മുത്തേടത് ,ലക്ഷ്മി ദാസ് തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer