Above Pot

തൃശൂർ ലോകസഭാ മണ്ഡലത്തിൽ മികച്ച പോളിംഗ്

തൃശൂർ : തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പോളിങ്. 77.84 ശതമാനം പേരാണ് തൃശ്ശൂർ മണ്ഡലത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പുതുക്കാട് മണ്ഡലത്തിലാണ് കൂടിയ പോളിങ്-81.60 ശതമാനം.
ഗുരുവായൂർ 74.36, മണലൂർ 77.96, ഒല്ലൂർ79.76, തൃശൂർ 74.52, നാട്ടിക 77.45, ഇരിങ്ങാലക്കുട 78.82, പുതുക്കാട് 81.60 .ജില്ലയിൽ ആലത്തൂർ മണ്ഡലത്തിൽ പെട്ട ചേലക്കര 79.08, കുന്നംകുളം 78.93, വടക്കാഞ്ചേരി 79.36 ശതമാനമാണ് പോളിംഗ് . ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ പെട്ട കയ്പമംഗലം 80.07, ചാലക്കുടി 77.74, കൊടുങ്ങല്ലൂർ 78.79. പോൾ ചെയ്തത് .

First Paragraph  728-90

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ 72.17 ശതമാനമായിരുന്നു പോളിങ്. ഗുരുവായൂർ 68.35, മണലൂർ 72.44, ഒല്ലൂർ 74.19, തൃശൂർ 68.79, നാട്ടിക 72.81, ഇരിങ്ങാലക്കുട 72.97, പുതുക്കാട് 75.42 എന്നിങ്ങനെയായിരുന്നു 2014ലെ വോട്ടിങ് നില. 2014ൽ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ 76.41 ശതമാനമായിരുന്നു പോളിങ്. ചേലക്കര 74.34, കുന്നംകുളം 74.33, വടക്കാഞ്ചേരി 77.23 എന്നിങ്ങനെയായിരുന്നു പോളിങ് നില. ചാലക്കുടിയിൽ 2014ൽ 76.92 ശതമാനമായിരുന്നു പോളിങ്. കയ്്പമംഗലം 74.53, ചാലക്കുടി 73.76, കൊടുങ്ങല്ലൂർ 73.88 എന്നിങ്ങനെയായിരുന്നു 2014ലെ പോളിങ് ശതമാനം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനും കൂടി ഉപയോഗിച്ചുള്ള ആദ്യതെരഞ്ഞെടുപ്പാണ് നടന്നത്. ജില്ലയിൽ പോളിങ് സമാധാനപരമായിരുന്നു.

Second Paragraph (saravana bhavan

11,000ലേറെ ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. തൃശൂർ, ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിലായി 2283 പോളിങ് ബൂത്തുകളാണ് ജില്ലയിൽ. ബൂത്തുകളുടെ സുരക്ഷയ്ക്കായി ഏകദേശം 5000 പോലീസ് ഉദ്യോഗസ്ഥരെയും 500 അർധ സൈനിക, കേന്ദ്ര സേനാ വിഭാഗങ്ങളേയും നിയോഗിച്ചിരുന്നു. ജില്ലയിലെ 50 പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്് ഏർപ്പെടുത്തി. കെൽട്രോണിന്റെ സഹായത്തോടെ ഐടി മിഷന്റെ നേതൃത്വത്തിലായിരുന്നു വെബ്കാസ്റ്റിങ്്. ഭിന്നശേഷി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പി.എച്ച്.സികളുടെ ആംബുലൻസ്, ഓട്ടോറിക്ഷകൾ എന്നിവ ഉപയോഗപ്പെടുത്തി. വോട്ട് ചെയ്തവർ വോട്ടേഴ്‌സ് സ്ലിപ്പുകൾ സ്വീപ്പിന്റെ സമ്മാനപ്പെട്ടിയിൽ നിക്ഷേപിച്ചു. ഇതിൽനിന്ന് നറുക്കെടുത്ത് സമ്മാനം നൽകും.
സമാധാനപരമായി വോട്ടെടുപ്പ് നടത്തിയതിന് പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ട് രേഖപ്പെടുത്തിയതിന് വോട്ടർമാരേയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകൻ പി.കെ. സേനാപതി വിവിധ ബൂത്തുകൾ സന്ദർശിച്ച് പോളിങ് വിലയിരുത്തി. 264 ബൂത്തുകൾക്കായി 168 മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ ജില്ലാ കളക്ടറുടെ കീഴിൽ പ്രവർത്തിച്ച കൺട്രോൾ റൂമിന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. വിജയൻ, തഹസിൽദാർമാരായ കെ. കൃഷ്ണകുമാർ, സി.എസ് രാജേഷ്, ഡെപ്യൂട്ടി തഹസിൽദാർമാരയ ഐ.കെ പൂക്കോയ, ലിജോ, നിസാർ, അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി