Post Header (woking) vadesheri

കനത്ത മഴ: നാളെ തൃശൂരിലെ സ്‌കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി

Above Post Pazhidam (working)

തൃശൂര്‍: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി. സിബിഎസ്‌ഇ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

Ambiswami restaurant

തുലാവര്‍ഷം ശക്തിപ്രാപിച്ചതോടെ, തൃശൂര്‍ ഉള്‍പ്പെടെ ആറുജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയനമണിക്കൂറുകള്‍ തുടര്‍ന്നുളള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്. അതേസമയം പ്രഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.