തൃശൂരിലെ ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ , ഉദ്ഘാടനംബുധനാഴ്ച
തൃശൂര്‍: കേരളത്തിന്‍റെ ഫര്‍ണീച്ചര്‍ വ്യവസായ വികസന ചരിത്രത്തിന് ഒരു നാഴികക്കല്ല് കൂടി. സൂക്ഷമ ചെറുകിട സംരംഭകങ്ങള്‍ക്കായുള്ള ക്ലസ്റ്റര്‍ വികസന പദ്ധതി പ്രകാരം 70 ശതമാനം കേന്ദ്ര ഗവണ്‍മെന്‍റിന്‍റേയും 20ശതമാനം സംസ്ഥാനസര്‍ക്കാരിന്‍റേയും 10ശതമാനം ക്ലസ്റ്റര്‍ അംഗങ്ങളുടേയും ധനസഹായത്തോടെ 14.45 കോടിരൂപ മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൃശൂര്‍ ട്രഡീഷണല്‍ ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ ചൊവൂര്‍ (TTFCC) കോമ്മണ്‍ ഫെസിലിറ്റി സെന്‍റര്‍ ജനുവരി 27 ബുധനാഴ്ച രാവിലെ 11.45 ന് കേന്ദ്ര എം.എസ്.എം.ഇ മന്ത്രി നിതിന്‍ ഗഡ്ഗരിയും, കേരള മുഖ്യമന്ത്രി . പിണറായി വിജയനും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കും.
കേരളവ്യവസായ മന്ത്രി . ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി . സി. രവീ ന്ദ്രനാഥ്, എം.പി. . ടി.എന്‍ പ്രതാപന്‍, കേന്ദ്ര സംസ്ഥാന ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
കോമണ്‍ ഫെസിലിറ്റി സെന്‍ററില്‍ ഉന്നത സാങ്കതിക വിദ്യയുടെ സഹായത്തോടുള്ള ഡിസൈന്‍ ഫെസിലിറ്റീസ്, ഇറ്റാലീയന്‍ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന വുഡ് റീസണിങ്ങ് യൂണിറ്റുകള്‍, ജര്‍മന്‍ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍ ജോയിന്‍റ് ഡെവലപ്പ്മെന്‍റ് ഫെസിലിറ്റീസ്, തായ്വാന്‍ സാങ്കേതിക വിദ്യയിലൂടെ വളരെ ചെറിയ തടിക്കഷണങ്ങളെ യോജിപ്പിച്ചു ഉയര്‍ന്ന നിലവാരത്തിലുള്ള ഹാര്‍ഡ്വുഡ് ബോര്‍ഡുകള്‍ തയ്യാറാക്കുന്ന ഫെസിലിറ്റീസ്, ഫര്‍ണീച്ചറിന്‍റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന രീതിയില്‍ രൂപകല്‍പന ചെയ്തു കൊടുക്കുവാന്‍ ശേഷിയുള്ള ഇറ്റാലിയന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന സിഎന്‍സി മെഷിനുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു.
ചൊവുരിലെ ഫര്‍ണീച്ചര്‍ നിര്‍മ്മാണമേഖലയിലെ നാനൂറില്‍ പരം വരുന്ന ചെറുകിട യൂണിറ്റുകള്‍ക്കും അനുബന്ധസ്ഥാപനങ്ങള്‍ക്കും തൃശൂര്‍ ഫര്‍ണീച്ചര്‍ ക്ലസ്റ്ററിന്‍റെ കോമ്മണ്‍ ഫെസിലിറ്റി സെന്‍റര്‍ നല്‍കുന്ന സേവനം പ്രയോയജനപ്പെടുത്തികൊണ്ട് തൃശൂരിലെയും കേരളത്തിലും വിദേശത്തും ഫര്‍ണീച്ചര്‍ വ്യവസായത്തിന് ഉയര്‍ന്ന മാനം നല്‍കാന്‍ TTFCC ക്ക് സാധിക്കുമെന്നുള്ള ഉയര്‍ന്ന ആത്മവിശ്വാസത്തിലാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും ഇതൊടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉള്ളത്.
14.45 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ക്ലസ്റ്ററില്‍ കേന്ദ്രവിഹിതം 70ശതമാനം
സംസ്ഥാന സര്‍ക്കാര്‍ വിഹിതം 20 ശതമാനം
10 ശതമാനം 40 പേര്‍ അടങ്ങിയ ഫര്‍ണീച്ചര്‍ നിര്‍മ്മാതാക്കളുടെ ക്ലസ്റ്റര്‍
ക്ലസ്റ്ററിലൂടെ ഫര്‍ണീച്ചര്‍ വ്യവസായത്തിന് മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും കയറ്റുമതി പലമടങ്ങ് വര്‍ദ്ധിക്കുമെന്നും എം.എസ്.എം.ഇ ഉദ്യോഗസ്ഥര്‍
ഇടത്തര-ചെറുകിട മേഖലയിലെ മറ്റു വ്യവസായികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ജില്ല വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മുമ്പാകെ സമാനമായ ക്ലസ്റ്റര്‍
നിര്‍മ്മാണത്തിന് നിര്‍ദേശങ്ങള്‍ (പ്രൊപ്പോസല്‍) സമര്‍പ്പിക്കാമെന്ന് വ്യവസായ കേന്ദ്രത്തിലെ ഇടത്തര-ചെറുകിടവ്യവസായങ്ങള്‍(എം.എസ്.എം.ഇ) ഉദ്യോഗസ്ഥര്‍
പ്ലാസ്റ്റിക്ക്, സ്റ്റീല്‍ ഫര്‍ണീച്ചര്‍, പപ്പടനിര്‍മ്മാണം മുതലായ 4ക്ലസ്റ്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് ക്ലസ്റ്ററിലെ എം.എസ്.എം.ഇ ഉദ്യോഗസ്ഥര്‍