തൃശൂരിൽ 724 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.50 ശതമാനം

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 119 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,360 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,27,579 ആണ്. 5,17,370 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.50 ശതമാനമാണ്

Poonthanam

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Vasudev Inn
Rugmani 700-200

6,897 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,443 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,067 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 387 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 35,30,731 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 37,01,630 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,05,870 പേര്‍ ഒരു ഡോസ് വാക്സിനും, 13,95,760 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

First Paragraph Jitesh panikar (working)