Post Header (woking) vadesheri

തൃശ്ശൂരിൽ 509 പേര്‍ക്ക്‌ കൂടി കോവിഡ്‌, ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 8.87%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്‌ച്ച 509 പേര്‍ക്ക്‌ കൂടി കോവിഡ്‌-19 സ്ഥിരീകരിച്ചു; 512 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5066 ആണ്‌. ജില്ലയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 5,40,348 ആണ്‌. 5,33,404 പേരെയാണ്‌ ആകെ രോഗമുക്തരായി ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തത്‌.

ജില്ലയില്‍ ശനിയാഴ്‌ച്ച സമ്പര്‍ക്കം വഴി 501 പേര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കൂടാതെ സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തിയ 01 ആള്‍ക്കും, 01 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്‌.

First Paragraph Jitesh panikar (working)

5,740 സാമ്പിളുകളാണ്‌ പരിശോധനയ്‌ക്ക്‌ എടുത്തത്‌. ഇതില്‍ 1,379 പേര്‍ക്ക്‌ ആന്റിജന്‍ പരിശോധനയും, 4,057 പേര്‍ക്ക്‌ ആര്‍ടി-പിസിആര്‍ പരിശോധനയും, 304 പേര്‍ക്ക്‌ ട്രുനാറ്റ്‌/സിബിനാറ്റ്‌ പരിശോധനയുമാണ്‌ നടത്തിയത്‌. ജില്ലയില്‍ ഇതുവരെ ആകെ 36,71,409 സാമ്പിളുകളാണ്‌ പരിശോധനയ്‌ക്ക്‌ അയച്ചത്‌. ഇന്നത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 8.87% ആണ്‌.

ജില്ലയില്‍ ഇതുവരെ 40,01,321 ഡോസ്‌ കോവിഡ്‌ 19 വാക്‌സിന്‍ വിതരണം ചെയ്‌തു. ഇതില്‍ 23,29,524 പേര്‍ ഒരു ഡോസ്‌ വാക്‌സിനും, 16,71,797 പേര്‍ രണ്ട്‌ ഡോസ്‌ വാക്‌സിനും സ്വീകരിച്ചു.