ചാവക്കാട് പഞ്ചവടിയിൽ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

ഗുരുവായൂർ : ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ പഞ്ചവടിയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചാവക്കാട് ഒരുമനയൂർ മാങ്ങാട്ട് വെള്ളയ്നി വീട്ടിൽ പരേതനായ വേലായുധൻ മകൻ നന്ദകുമാർ (42) ആണ് മരിച്ചത്.

Vadasheri

വ്യഴാഴ്ച്ച പുലർച്ച 2.30 ഓടെ എടക്കഴിയൂർ പഞ്ചവടിയിൽ വെച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂർ കിഴക്കേനടയിലെ പാർക്കിൽ നിന്നും പൊന്നാനിയിലേക്ക് വാടക പോയി തിരിച്ചു വരുന്ന വഴിയാണ് അപകടം

Star

ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽഎത്തിച്ചു . നില മോശ മായതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നന്ദകുമാർ ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. ‘അമ്മ സരോജിനി ,സഹോദരങ്ങൾ: ബിന്ദു, ബിനു, ബീന.