Header 1 = sarovaram
Above Pot

ഗുരുവായൂരിൽ കോടതി വിളക്ക് ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി കോടതി വിളക്ക് ആഘോഷിച്ചു. ഹൈക്കോടതി യിലെ ,ജസ്റ്റിസ് ഷേർസി ,ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ,ജസ്റ്റിസ് അനിത എന്നിവരും സംസ്ഥാനത്തെ വിവിധ കോടതികളിടെ ന്യാധിപന്മാരും വക്കീലന്മാരും കോടതിയിലെയും വക്കീൽ ഓഫീസിലെയും ചേർന്ന് വിളക്ക് തെളിയിച്ചു വിളക്ക് എഴുന്നള്ളിപ്പിന് കൊമ്പൻ ദാമോദർ ദാസ് കോലമേറ്റി , വലത്തെ കൂട്ടായി ശ്രീധരനും, ഇടത്തെ കൂട്ടായി ഗോപാലകൃഷ്ണനും അണിനിരന്നു

Astrologer

രാവിലെ കിഴക്കേ നടപന്തലിൽ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നടന്ന മേളം ആസ്വാദകർ ക്ക് വിരുന്നൊരുക്കി ,ഉരുട്ട് ചെണ്ടയിൽ( ഇടം തല ) 11 പേർ അണിനിരന്നപ്പോൾ
വളം തലയിൽ ( വീക്കം ) മുതുവറ അനിയന്റെ നേതൃത്വത്തിൽ 15 പേരാണ് അണിനിരന്നത് , ഏഷ്യാഡ്‌ ശശിയുടെ നേതൃത്വത്തിൽ 15 പേര് താള ത്തിലും , കുഴലിൽ ഗുരുവായൂർ സേതുവിൻറെ നേതൃത്വത്തിൽ ഒൻപത് പേരും , കൊമ്പിൽ ഒൻപത് കലാകാരൻമാരും അണി നിരന്ന് ഗുരുപവനപുരിയിൽ മേള വിസ്മയ മൊരുക്കി.

മേൽപ്പത്തൂർ ആഡിറ്റോറിയതി രാവിലെ മുതൽ സംസ്ഥാനത്തെ കോടതികളിലെ ജീവനക്കാരുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി രാത്രി എട്ടു മണി മുതൽ കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഭക്തി ഗാനമേളയും അരങ്ങേറി.

ഫോട്ടോ ഉണ്ണി ഭാവന

Vadasheri Footer