Post Header (woking) vadesheri

തൃശ്ശൂരിൽ 2,498 പേര്‍ക്ക് കൂടി കോവിഡ് ടി പി ആർ 15.69%

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 2,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,970 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,09,936 ആണ്. 2,97,896 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.69 ശതമാനം ആണ്.

Arya bhavan inner
  ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07  പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 157 പുരുഷന്‍മാരും 192 സ്ത്രീകളും പത്ത് വയസ്സിനു താഴെ 82 ആണ്‍കുട്ടികളും 111 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 235
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 519
സര്‍ക്കാര്‍ ആശുപത്രികളില്‍ – 308
സ്വകാര്യ ആശുപത്രികളില്‍ – 329
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 720

First Paragraph Jitesh panikar (working)

കൂടാതെ 5,662 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,035 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 349 പേര്‍ ആശുപത്രിയിലും 1,686 പേര്‍ വീടുകളിലുമാണ്.

     15,923 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 10,639 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,086 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 198 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,30,982 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

.
വടക്കേക്കാട്, എരുമപ്പെട്ടി, കടപ്പുറം, വാടാനപ്പിളളി എന്നിവിടങ്ങളില്‍ നാളെ (25) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,673 41,407
മുന്നണി പോരാളികള്‍ 39,093 27,097
18-44 വയസ്സിന് ഇടയിലുളളവര്‍ 2,11,028 22,757
45 വയസ്സിന് മുകളിലുളളവര്‍ 7,71,663 3,71,136
ആകെ 10,70,457 4,62,397