Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 2,307 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 16.83%

First Paragraph  728-90

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 2,307 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,530 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,250 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,70,938 ആണ്. 3,59,820 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Second Paragraph (saravana bhavan

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.83% ആണ്.
ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 2,291 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 168 പുരുഷന്‍മാരും 169 സ്ത്രീകളും 10 വയസ്സിനു താഴെ 97 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 229
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 562
സര്‍ക്കാര്‍ ആശുപത്രികളില്‍ – 338
സ്വകാര്യ ആശുപത്രികളില്‍ – 490
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 624

കൂടാതെ 4,700പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,476 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 262 പേര്‍ ആശുപത്രിയിലും 2,214 പേര്‍ വീടുകളിലുമാണ്.

     13,709 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,223  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,244 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 242 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,11,511 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1,218 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,99,374 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 77 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.


കാടുക്കുറ്റി, എളനാട്, വെങ്കിടങ്ങ്, എളവളളി, ദേശമംഗലം, വരവൂര്‍, കാട്ടൂര്‍, കാറളം, ചൂണ്ടല്‍, കണ്ടാണശ്ശേരി എന്നിവിടങ്ങളില്‍ നാളെ (19ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

  വിഭാഗം                       ഫസ്റ്റ് ഡോസ്     സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 49,537 41,804
മുന്നണി പോരാളികള്‍ 39,638 27,329
18-44 വയസ്സിന് ഇടയിലുളളവര്‍ 4,53,039 45,900
45 വയസ്സിന് മുകളിലുളളവര്‍ 10,37,586 5,11,348
ആകെ 15,79,800 6,26,381