Madhavam header
Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 2,167 പേര്‍ക്ക് കൂടി കോവിഡ്,ടി പി ആർ 14.54%

 തൃശ്ശൂര്‍  : ജില്ലയില്‍  വെളളിയാഴ്ച്ച 2,167 പേര്‍ക്ക് കൂടി    കോവിഡ്-19 സ്ഥിരീകരിച്ചു; 2,584 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി  ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  12,630 ആണ്. തൃശ്ശൂര്‍ സ്വദേശികളായ     81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,42,931 ആണ്. 3,28,480 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.54% ആണ്.

  ജില്ലയില്‍  വെളളിയാഴ്ച്ച  സമ്പര്‍ക്കം വഴി 2,150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ  04 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 140 പുരുഷന്‍മാരും 162 സ്ത്രീകളും പത്ത് വയസ്സിനു താഴെ 90 ആണ്‍കുട്ടികളും 76 പെണ്‍കുട്ടികളുമുണ്ട്.

Astrologer

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 248
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 682
സര്‍ക്കാര്‍ ആശുപത്രികളില്‍ – 339
സ്വകാര്യ ആശുപത്രികളില്‍ – 498
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1014

കൂടാതെ 7,682 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,941 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 354 പേര്‍ ആശുപത്രിയിലും 2,587 പേര്‍ വീടുകളിലുമാണ്.

     14,902 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,068  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,523 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 311 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 25,57,067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


നടത്തറ, മുണ്ടൂര്‍, പുത്തൂര്‍, പാണഞ്ചേരി, മാമ്പ്ര, കാടുക്കുറ്റി, കാറളം, പറപ്പൂക്കര, കടപ്പുറം, ഒരുമനയൂര്‍ എന്നിവിടങ്ങളില്‍ നാളെ (07) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,328 41,637
മുന്നണി പോരാളികള്‍ 39,499 27,251
18-44 വയസ്സിന് ഇടയിലുളളവര്‍ 3,37,589 36,850
45 വയസ്സിന് മുകളിലുളളവര്‍ 8,85,303 4,58,421
ആകെ 13,11,719 5,64,159

Vadasheri Footer