Madhavam header
Above Pot

തൃശൂരിൽ 1,698 പേര്‍ക്ക് കൂടി കോവിഡ് , ടി പി ആർ 21.08%

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച 1,698 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,846 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,127 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 63 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,00,212 ആണ്. 4,90,234 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.08% ആണ്.

  ജില്ലയില്‍  വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,686 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 152 പുരുഷന്‍മാരും 143 സ്ത്രീകളും പത്ത് വയസ്സിനു താഴെ 61 ആണ്‍കുട്ടികളും 56 പെണ്‍കുട്ടികളുമുണ്ട്.

Astrologer

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 151
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 234
സര്‍ക്കാര്‍ ആശുപത്രികളില്‍ – 196
സ്വകാര്യ ആശുപത്രികളില്‍ – 310
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 91

കൂടാതെ 5,447 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,129 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 130 പേര്‍ ആശുപത്രിയിലും 999 പേര്‍ വീടുകളിലുമാണ്.

8,055 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,915 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,881 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 259 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,99,071 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കാടുകുറ്റി, നാലുകെട്ട്, പുത്തന്‍ച്ചിറ, വെളൂക്കര, മാടവന, ചാമക്കാല, കാട്ടൂര്‍, പറപ്പൂക്കര, ആനന്ദപുരം, പൂമംഗലം എന്നിവിടങ്ങളില്‍ നാളെ (വെള്ളി ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്.
ജില്ലയില്‍ ഇതുവരെ 33,22,240 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,65,910 പേര്‍ ഒരു ഡോസ് വാക്സിനും, 10,56,330 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു

Vadasheri Footer