Header 1 vadesheri (working)

കേളപ്പജി പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് സമ്മാനിച്ചു.

Above Post Pazhidam (working)


ഗുരുവായൂർ: ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്കാരം കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് സമ്മാനിച്ചു. 5001/- രൂപയും ,ശിൽപ്പവും, പ്രശസ്തിപത്രവും,പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം

First Paragraph Rugmini Regency (working)
കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനമായിരുന്ന വ്യാഴാഴ്ച്ച

ചൊവ്വല്ലൂരിൻ്റെ വസതിയിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങ് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ : കെ.ബി.മോഹൻദാസ് ഉൽഘാടനം ചെയ്തു. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു . എ.വേണുഗോപാൽ, ജനു ഗുരുവായൂർ, ഷാജു പുതൂർ, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, വി.രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു.

     സത്യാഗ്രഹ നവതി ദിനമായ നവംബർ ഒന്നിന് സത്രം അങ്കണത്തിലെ സ്മാരക സ്തൂപത്തിൽ സമിതിയുടെ നേതൃത്വത്തിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പുഷ്പാർച്ചന നടത്തി സ്മരണ പുതുക്കും.

Second Paragraph  Amabdi Hadicrafts (working)