Post Header (woking) vadesheri

തൃശൂരിൽ 1,541 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ,ടി പി ആർ 17.82%

Above Post Pazhidam (working)

Arya bhavan inner

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 1,541 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,976 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,88,088 ആണ്. 4,75,748 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.82% ആണ്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 139 പുരുഷന്‍മാരും 134 സ്ത്രീകളും പത്ത് വയസ്സിനു താഴെ 48 ആണ്‍കുട്ടികളും 54 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 171
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 306
സര്‍ക്കാര്‍ ആശുപത്രികളില്‍ – 223
സ്വകാര്യ ആശുപത്രികളില്‍ – 372
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 769

കൂടാതെ 7,028 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,290 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 193 പേര്‍ ആശുപത്രിയിലും 1,097 പേര്‍ വീടുകളിലുമാണ്.

8,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,255 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,208 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 186 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,35,125 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പോര്‍ക്കുളം, നടത്തറ, കക്കാട്, കൂഴൂര്‍, മാമ്പ്ര, തളിക്കുളം, നാട്ടിക, വരന്തരപ്പിളളി, അളഗപ്പനഗര്‍, കടങ്ങോട്, കണ്ടാണ്ണശ്ശേരി, പുത്തന്‍ചിറ, വേളൂക്കര എന്നിവിടങ്ങളില്‍ നാളെ (30) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്.
ജില്ലയില്‍ ഇതുവരെ 32,35,665 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,52,028 പേര്‍ ഒരു ഡോസ് വാക്സിനും, 9,83,637 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.