Post Header (woking) vadesheri

തൃശൂരിൽ 1,110 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 13.81%

Above Post Pazhidam (working)

Arya bhavan inner

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1,110 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,420 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,264 ആണ്. തൃശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,98,514 ആണ്. 4,88,388 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.81% ആണ്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 89 പുരുഷന്‍മാരും 97 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 151

വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 239

സര്‍ക്കാര്‍ ആശുപത്രികളില്‍ – 217
സ്വകാര്യ ആശുപത്രികളില്‍ – 315
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 201

കൂടാതെ 6,031 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,421 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 166 പേര്‍ ആശുപത്രിയിലും 1,255 പേര്‍ വീടുകളിലുമാണ്.

8,037 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,848 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,955 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 234 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,91,016 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പൂക്കോട്, വടക്കേക്കാട്, പുത്തൂർ, മാടക്കത്തറ, അന്തിക്കാട്‌, താന്ന്യം, വല്ലച്ചിറ ,ചേർപ്പ്, നടത്തറ, പാണഞ്ചേരി എന്നിവിടങ്ങളിൽ നാളെ (വ്യാഴം ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്.
ജില്ലയില്‍ ഇതുവരെ 33,13,101 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,64,153 പേര്‍ ഒരു ഡോസ് വാക്സിനും, 10,48,948 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.