Post Header (woking) vadesheri

തൃശൂർ ജില്ലയിൽ 1,061 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ശനിയാഴ്ച 1,061 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 523 പേരും വീട്ടു നിരീക്ഷണത്തിലുള്ള 14,111 പേരും ചേർന്ന് 15,695 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 3,699 പേർ ഇന്ന് രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,58,514 ആണ്. 6,38,454 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Arya bhavan inner


ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 1,044 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 06 പേർക്കും, ആരോഗ്യ പ്രവർത്തകരായ 05 പേർക്കും, ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ നിലവിൽ 17 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Second Paragraph  Sarovaram(working)


6,056 പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,878 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,442 പേർക്ക് ആർടി പിസിആർ പരിശോധനയും, 736 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,16,140 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Third paragraph Saravan bhavan