Post Header (woking) vadesheri

ഷുഹൈബ് ,ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്ത സാക്ഷി അനുസ്മരണം നടത്തി

Above Post Pazhidam (working)

ചാവക്കാട് : ഷുഹൈബ്‌ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്സിസ്റ്റ്പ്രവർത്തകർ കൊലപ്പെടുത്തിയ ഷുഹൈബ് ,ശരത് ലാൽ കൃപേഷ് എന്നിവരുടെ രക്തസാക്ഷി അനുസ്മരണം നടത്തി. ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ ഉദ്‌ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രജോഷ് പ്രതാപൻ, ഫദിൻ രാജ്, സിബിൽ ദാസ്, രഞ്ജിത്ത് പാലിയത്ത്, ഹസീബ് വൈലത്തൂർ, സുബീഷ് താമരയൂർ, സനൂപ് ചാവക്കാട്, ആഷിക്ക് ഏങ്ങണ്ടിയൂർ എന്നിവർ സംസാരിച്ചു