Post Header (woking) vadesheri

കുന്നംകുളത്ത് ത്രീഡി സീബ്രാലൈന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

കുന്നംകുളത്ത് : കുന്നംകുളം ബസ് സ്റ്റാന്‍റിന് മുന്‍വശത്ത് തൃശൂര്‍ റോഡില്‍ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇനി മുതല്‍ ത്രീ ഡയമെന്‍ഷന്‍ സീബ്രാലൈന്‍. ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനാണ് റോഡില്‍ കട്ട നിരത്തിയിട്ടത് പോലെ അനുഭവപ്പെടുന്ന പുതിയ രീതിയിലുള്ള സീബ്രാലൈനുകള്‍ വരച്ചിരിക്കുന്നത്. 22 അടി വീതിയുള്ള റോഡില്‍ 11 ലൈനുകളാണ് ത്രീഡി രൂപത്തില്‍ വരച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീന്‍ ഫ്ളാഗ് ഓഫ് ചെയ്ത് കാല്‍ നടയാത്രക്കാര്‍ക്ക് തുറന്നു
കൊടുത്തു.
zumba adv

Ambiswami restaurant

നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, എ സി പി
സിനോജ്, സി ഐ കെ ജി സുരേഷ്, എസ് ഐ ബാബു എന്നിവര്‍ പങ്കെടുത്തു