Header 1 vadesheri (working)

തൊഴിയൂർ സുനിൽ വധം , യഥാർഥ പ്രതി 25 വർഷത്തിന് ശേഷം അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : തൊഴിയൂരില്‍ ആര്എസ്എസ് പ്രവര്ത്ത കനായ സുനിലിന്റെ കൊലപാതകത്തില്‍ യഥാര്ഥ് പ്രതി ഇരുപത്തിയഞ്ച് വര്ഷലത്തിന് ശേഷം പിടിയില്‍ തീവ്രവാദസംഘടനയായ ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്ത്ത ൻ ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് പിടിയിലായത് 1994 ഡിസംബര്‍ നാലിനായിരുന്നു ആര്എയസ്എസ് പ്രവര്ത്ത കന്‍ സുനിലിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തിയത് കേസില്‍ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്

First Paragraph Rugmini Regency (working)

ഏഴ് സിപിഎം പ്രവര്ത്തകരും, കോൺഗ്രസിലെ ഒരു വിഭാഗത്തിൽ പെട്ടവരുമായിരുന്നു പ്രതി പട്ടികയിൽ വന്നത് .ഇതില്‍ സിപിഎം പ്രവര്ത്തരായ മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെ കീഴ്‌കോടതി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു പ്രതികള്‍ കണ്ണൂര്‍ സെന്ട്രാല്‍ ജയിലില്‍ ശിക്ഷ അനുഭവിചു വരികയായിരുന്നു

ഇതിനിടെ, ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലീം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലംങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്ന് പ്രവര്‍ത്തിച്ച സിനിമ തിയ്യറ്ററുകള്‍ കത്തിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ പ്രതിയായ സെയ്തലവി അന്‍വരിയും കൂട്ടാളികളുമാണ് സുനില്‍ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു

Second Paragraph  Amabdi Hadicrafts (working)

ഇതിനെ തുടര്ന്ന്് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു 2017ലാണ് സര്ക്കാ ര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. തെളിവില്ലാതെ കൊലപാതകം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി ഈ റിപ്പോര്ട്ട് പരിശോധിച്ച കോടതി സുനില്വിധക്കേസിലെ പ്രതികളായ ബിജി ബാബുരാജ് റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍ ശങ്കരനാരായണന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജംഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു

രണ്ടുവര്ഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്‌നുദ്ദീന്‍ പിടിയിലാവുന്നത് മലപ്പുറത്തുവെച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് സുനിലിനെ കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ കരാട്ടെ അധ്യാപകനായിരുന്നു ഇപ്പോള്‍ മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിയാണ് .കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല ചേകവന്നൂര്‍ വധക്കേസിലെ മുഖ്യപ്രതിയായ സെയ്ദലവി അന്സാരിയാണ് ഈ കേസിലെയും മുഖ്യപ്രതി