Post Header (woking) vadesheri

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആദ്ധ്യാത്മിക കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി ക്ഷേത്ര സമിതി പ്രസിഡണ്ട് ചന്ദ്രൻചങ്കത്തിന്റെ അധ്യക്ഷതയിൽ ചേർന്നസമാരംഭ സദസ്സ് ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. ക്ഷേത്രംവൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് . രാജു കലാനിലയം , സേതു തിരുവെങ്കിടം, ബിന്ദു കൂടത്തിങ്കൽ,പ്രേമ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Poonthanam
Rugmani 700-200

പ്രഭാകരൻ മണ്ണൂർ, ശശി വാറണാട്ട്, ഹരി കൂടത്തിങ്കൽ, രാജു പി. നായർ ,ഗോപി മനയത്ത്, ഉണ്ണികൃഷ്ണൻ ആലക്കൽ, സി.വി. സന്തോഷ്കുമാർ , പി.രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി. കലാപരിപാടികൾക്ക് തുടക്കം കുറിച്ച് ക്ഷേത്ര തിരുമുറ്റത്ത് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ101 അഷ്ടപദി കലാകാരന്മാർഅഷ്ടപദി ഗുരുനാഥൻ ജോതിദാസ് ഗുരുവായൂരിന്റെയും മജ്ഞു രവീന്ദ്രന്റെയും നേതൃത്വത്തിൽ മെഗാ സോപാന സംഗീതം അവതരിപ്പിച്ചു.

Vasudev Inn

തുടർന്ന് ചെന്നൈ മാളവികയും സംഘത്തിന്റെയും നൃത്താവിഷ്ക്കാരവുമുണ്ടായി…..