Above Pot

തിരുവെങ്കിടാചലപതി ക്ഷേത്രം “യൂട്യൂബ് ” ചാനൽ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്ര “യൂട്യൂബ് “ചാനൽ ഉൽഘാടനം ചെയ്ത് സംപ്രേഷണം തുടങ്ങി. തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ അനുദിന-ആഘോഷ – ആചാര – അനുഷ്ഠാന – വഴിപാടു്വിഷയങ്ങളുൾപ്പടെ അനുബന്ധ വിവരങ്ങൾ ഭക്തരിലേക്ക് എത്തിക്കുന്ന ” യൂട്യൂബ്” ചാനലിൻ്റെ ഉൽഘാടനം ക്ഷേത്ര വായനാ മണ്ഡപത്തിൽ ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട്നിർവഹിച്ചു .

Astrologer

സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ബാലൻ വാറണാട്ട് യൂട്യൂബ് ചാനൽ കോഡിനേറ്റർമാരായ ശിവൻകണിച്ചാടത്ത്, ജോതിദാസ് ഗുരുവായൂർ . ബിന്ദു നാരായണൻ ,ഗുരുവായൂർ ജയപ്രകാശ്, രമ്യ വിജയകുമാർ, മഞ്ജു രവീന്ദ്രൻ, ഭുവനപ്രകാശ്, കെ. തുളസി, ഹരി വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി

Vadasheri Footer