Header 1 vadesheri (working)

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി.

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു .കാലത്ത് അയ്യപ്പക്ഷേത്ര തിരുമുമ്പിൽ ശബരിമല യാത്രയ്ക്ക് പോകാൻ കഴിയാത്തവർക്കായി “സത്യ മുദ്ര”നിറക്കലോടെ ആഘോഷത്തിന് ആരംഭമായി, തുടർന്ന് മഹാഗണപതി ഹോമം, കേളി, അഷ്ടപദി, ഉടുക്കു പാട്ടോടെഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവ നടന്നു.

First Paragraph Rugmini Regency (working)

ഉച്ചയ്ക്ക് അന്നദാനത്തിൽ ആയിരങ്ങളെത്തി. വൈക്കീട്ട് വാദ്യ താളങ്ങളുടെയും, ഉടുക്കു പാട്ടിൻ്റെയും, താലങ്ങളുടെയും അകമ്പടിയോടെ പാലകൊമ്പ് എഴുന്നെള്ളിപ്പ് നടന്നു. ക്ഷേത്ര പരിസരത്ത് ഗുരുവായൂർ ജയപ്രകാശിൻ്റെ നേതൃത്വത്തിൽ നൂറിൽപരം വാദ്യകലാകാരന്മാരുടെ പാണ്ടിമേളവും അരങ്ങേറി. രാത്രിയിലും ഭിക്ഷ, പന്തലിൽപ്പാട്ട്, കനലാട്ടം എന്നിവയും നടന്നു.

Second Paragraph  Amabdi Hadicrafts (working)

തിരുവെങ്കിടംക്ഷേത്രത്തിൽ അയ്യപ്പ ഭഗവാന് ലക്ഷാർച്ചനയുമുണ്ടായി.ഗുരുസ്വാമി മച്ചാട് സുബ്രമണ്യനും സംഘവുമാണ് വിളക്ക് പാർട്ടി. . വിളക്കാഘോഷത്തിന് പെരിയോൻ മoത്തിൽ രാധാകൃഷ്ണൻ ,പാനൂർ ദിവാകരൻ, ചന്ദ്രൻ ചങ്കത്ത്, രാജു കലാനിലയം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ശിവൻകണിച്ചാടത്ത്, പി.ഹരിനാരായണൻ, . വിജയകുമാർ അകമ്പടി, രാമകൃഷ്ണൻ ഇളയത്, ശശി അകമ്പടി, എം.പി ശങ്കരനാരായണൻ, മോഹനചിത്ര, ജോതി ദാസ് കൂടത്തിങ്കൽ, പി.കെ.വേണുഗോപാൽഎന്നിവർ നേതൃത്വം നൽകി