Header 1 vadesheri (working)

തിരുനല്ലൂർ ഷിഹാബുദ്ധീന്‍ വധം : ഏഴ് പ്രതികൾക്ക് ജീവപര്യന്തം .

Above Post Pazhidam (working)

തൃശൂർ : പാവറട്ടി തിരുനല്ലൂർ ഷിഹാബുദ്ധീന്‍ വധ കേസില്‍ 7 പ്രതികള്‍ക്കും ജീവപര്യന്തം തടവും കൂടാതെ 4 വര്‍ഷം തടവ് വേറെയും അനുഭവിക്കണം. 2015 മാര്‍ച്ച്‌ ഒന്നിനാണ് രാത്രി തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മകൻ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ പോവുമ്ബോഴായിരുന്നു ആക്രമണം.
കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. 49വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്.

First Paragraph Rugmini Regency (working)

കാറിടിപ്പിച്ച്‌ വീഴ്ത്തിയശേഷം നാലു പേര്‍ വാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഷിഹാബിനെ വകവരുത്താന്‍ വേണ്ടി മാത്രം രണ്ടാഴ്ചമുമ്ബാണ് പ്രതികളിലൊരാള്‍ പഴയ കാര്‍ വാങ്ങുകയായിരുന്നു. ആര്‍എസ്‌എസുകാരായ എളവള്ളി പട്ടാളി വീട്ടില്‍ നവീന്‍(25), ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ് (26), ചുക്കുബസാര്‍ കോന്തച്ചന്‍ വീട്ടില്‍ രാഹുല്‍(27), ചുക്കു ബസാര്‍ മുക്കോലവീട്ടില്‍ വൈശാഖ് (31), തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍(29),
പാവറട്ടി കോന്തച്ചന്‍വീട്ടില്‍ ബിജു(37), എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ (22)എന്നിവരാണ് പ്രതികള്‍. എളവള്ളി തൂമാട്ട് സുനില്‍കുമാര്‍, കോന്തപ്പന്‍ വീട്ടില്‍ സുരേഷ് കുമാര്‍, പാവറട്ടി കളരിക്കല്‍ ഷിജു, പനക്കല്‍ സജീവ് എന്നിവരെ വെറുതെവിട്ടു. കേസില്‍ 79 സാക്ഷികളാണുണ്ടായിരുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍.അഡ്വ. കെ ഡി ബാബു ഹാജരായി

Second Paragraph  Amabdi Hadicrafts (working)