Post Header (woking) vadesheri

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് തിരുനാൾ ദിവ്യബലിക്ക് ഫാ. പ്രകാശ് പുത്തൂർ മുഖ്യ കാർമികനാവും. ഫാ. ഡേവിസ് പേരാമംഗലത്ത് സന്ദേശം നൽകും.

Second Paragraph  Rugmini (working)

തുടർന്ന് പ്രദക്ഷിണം. ഫാ. ഡേവിസ് പേരാമംഗലം സന്ദേശം നൽകും. തിങ്കളാഴ്ച രാവിലെ 6.15ന് റാസ കുർബാനക്ക് ഫാ. ബെന്നി കിടങ്ങൻ കാർമികനാവും. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജോഷി പി സൈമൺ, ടി.കെ. ജോഷി മോഹൻ, വി.ടി. ഷാജൻ, ജനറൽ കൺവീനർ തോംസൺ വി ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് തിരുനാൾ ആഘോഷത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് തിരുനാളാഘോഷങ്ങളെന്ന് വികാരി അറിയിച്ചു.

Third paragraph