Madhavam header
Above Pot

ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിൽ ട്രാൻസ്ജെൻഡേഴ്സ് വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു

ഗുരുവായൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിലെ ട്രാൻസ്ജെൻഡേഴ്സ് .വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു . ഇവിടെ മൂന്നാം ലിംഗക്കാരായ ആരും വോട്ട് ചെയ്യാനെത്തിയില്ല . തൃശൂർ,ഇരിങ്ങാലക്കുട , നാട്ടിക മണ്ഡലത്തിൽ ഈ വിഭാഗത്തിൽ നിന്ന് 50 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു

അന്തിമ കണക്ക് പ്രകാരം തൃശൂർ ജില്ലയിൽ 78.37% പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിൽ ചാലക്കുടിയിലാണ് ഏറ്റവും ഉയർന്ന പോളിങ്: 80.44%. ആലത്തൂരിൽ 80.33% പേരും തൃശൂരിൽ 77.86% പേരും വോട്ട് ചെയ്തു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പുതുക്കാടാണ് ഏറ്റവും ഉയർന്ന പോളിങ്: 81.71 %.
ചാലക്കുടി മണ്ഡലത്തിലെ 80.53% പുരുഷൻമാരും 80.38% സ്ത്രീകളും 75% ട്രാൻസ്ജെൻഡേഴ്സും വോട്ട് ചെയ്തു. ആലത്തൂർ മണ്ഡലത്തിലെ 79.67% പുരുഷൻമാരും 80.95% സ്ത്രീകളും 29.41% ട്രാൻസ്ജെൻഡേഴ്സും തൃശൂർ മണ്ഡലത്തിലെ 76.05% പുരുഷൻമാരും 79.53% സ്ത്രീകളും 75% ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തി.

Astrologer

നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിങ് നില ആകെ ശതമാനം, പുരുഷൻമാരുടെ ശതമാനം, സ്ത്രീകളുടെ ശതമാനം, ട്രാൻസ്ജെൻഡേഴ്സിന്റെ ശതമാനം എന്ന ക്രമത്തിൽ ചുവടെ.
തൃശൂർ ലോക്സഭ: ഗുരുവായൂർ-74.36, 68.62, 79.68, പൂജ്യം. മണലൂർ: 77.96, 74.45, 81.22, പൂജ്യം. ഒല്ലൂർ: 79.76, 80.69, 78.87, പൂജ്യം. തൃശൂർ: 74.52, 75.76, 73.39, 50. നാട്ടിക: 77.56, 75.56, 79.37, 50. ഇരിങ്ങാലക്കുട: 78.82, 76.92, 80.57, 50. പുതുക്കാട്: 81.71, 80.49, 82.87, പൂജ്യം.
ആലത്തൂർ ലോക്സഭ: ചേലക്കര: 79.08, 77.99, 80.01, പൂജ്യം. കുന്നംകുളം: 78.93, 75.98, 81.7, 100. വടക്കാഞ്ചേരി: 79.36, 79.75, 78.99, 100.
ചാലക്കുടി ലോക്സഭ: കയ്പമംഗലം: 80.2, 78.15, 81.97, 83.33. ചാലക്കുടി: 77.74, 77.5, 77.97, 100. കൊടുങ്ങല്ലൂർ: 78.79, 78.09, 79.43, പൂജ്യം.

Vadasheri Footer