Header 1 vadesheri (working)

തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിച്ച് ഗുരുവായൂരിലെ കൗൺസിലർ.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിച്ച് കൗൺസിലർ. ഗുരുവായൂർ നഗരസഭയിലെ വാർഡ് 10 ലെ ജനപ്രതിനിധി ശ്രീ കെ എം മെഹറൂഫാണ് വാർഡിലെ ജനങ്ങൾക്ക് തിരഞ്ഞെടുപ്പു ഘട്ടത്തിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയത്.
വാർഡിലെ ജനപ്രതിനിധിയുടെ ഒരു ഓഫീസും, പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും, സൗജന്യമായി ഉപയോഗിക്കുന്നതിന് ഒരു ആംബുലൻസ് വാഹനവും സമർപ്പിച്ചത്.

Second Paragraph  Amabdi Hadicrafts (working)


തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനാജ് അധ്യക്ഷത വഹിച്ചു. ആംബുലൻസ് വാഹന സമർപ്പണം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് റഷീദ് നിർവ്വഹിച്ചു.


കെ എം മെഹറൂഫ്, ബിനു അജിത്ത്, ഷൈലജ സുധൻ, എ എസ് മനോജ്, കെ പി ഉദയൻ , കെ പി എ റഷീദ്, വിജയ് ഹരി, മുഹമ്മദ് ഗസാലി,പി ജയൻ, എ ടി സ്റ്റീഫൻ മാസ്റ്റർ, പാലുവായ് മഹല്ല് കത്തീബ് മുഹമ്മദ് ഫൈസി, അബ്ദുൾ മനാഫ്, സി ജോയ് ചെറിയാൻ, ബി വി ജോയ്, ബാബുരാജ് ഗുരുവായൂർ, നഗരസഭ സെക്രട്ടറി ഷിബു
എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കോവിഡ് പ്രോട്ടോകോ ‘ൾ പൂർണ്ണമായി പാലിച്ചു നടത്തിയ ചടങ്ങിൽ ചികിത്സാ സഹായ വിതരണവും നടത്തി.