Header 1 vadesheri (working)

തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ :എളവള്ളിയിൽ തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു. മണച്ചാൽ പാട്ടത്തിൽ വീട്ടിൽ കാളിക്കുട്ടി (80) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. വീടിന് ഒരു കിലോമീറ്റർ ദൂരെയായിട്ടായിരുന്നു അപകടം.

First Paragraph Rugmini Regency (working)

മഴക്കൊപ്പം വീശിയടിച്ച കനത്ത കാറ്റിൽ റോഡരികിലൂടെ നടന്ന് വരികയായിരുന്ന കാളിക്കുട്ടിയുടെ ദേഹത്തേക്ക് വീട്ടുപറമ്പിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ കാളിക്കുട്ടിയുടെ ഷോർഡർ എല്ലുകൾ പൊട്ടുകയും കാലിൽ തുടയിലും തലയിലും ഗുരുതര പിക്കേറ്റു.

കാളിക്കുട്ടിയെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു.

Second Paragraph  Amabdi Hadicrafts (working)