Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം വേങ്ങാട് കൃഷി ചെയ്ത തീറ്റപുല്ലിന്റെ ആദ്യ വിളവെടുപ്പ് നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വേങ്ങാട് കൃഷി ചെയ്ത തീറ്റ പുല്ലിന്റെ ആദ്യ വിളവെടുപ്പ് ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉത്ഘാടനം ചെയ്തു . വേങ്ങാട് ഗോകുലത്തിലെ 30 ഏക്കർ സ്ഥലത്താണ് തീറ്റ പുൽ കൃഷി നടത്തിയത് . ദേവസ്വത്തിലേക്ക് തീറ്റപ്പുൽ നൽകുന്ന കരാറുകാരൻ സത്യൻ ആണ് കൃഷി ഇറക്കിയത് . ഈ തീറ്റപ്പുൽ ദേവസ്വം കിലോഗ്രാമിന് 1.74 രൂപ നൽകി വാങ്ങും. നിലവിൽ കിലോക്ക് 3.75 വെച്ച് നൽകിയാണ് ദേവസ്വം തീറ്റപ്പുൽ വാങ്ങുന്നത് . വേങ്ങാട് ഗോകുലം ,ആനക്കോട്ട , കാവീട് ഗോകുലം , കിഴക്കേ നട ഗോകുലം എന്നിവിടങ്ങളിലെക്ക് ആയി 15 ടൺ തീറ്റ പുൽ ആണ് ദിവസവും ദേവസ്വം വാങ്ങുന്നത് . ഇത് വഴി പ്രതിദിനം 30,000 രൂപ ലഭിക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടുന്നത് .

Astrologer

ദേവസ്വം അഡ്മിനി സ്ട്രെറ്റർ ടി ബ്രിജാകുമാരി , ജീവധനം മാനേജർ മനോജ് കുമാർ , അസി മാനേജർ സുരേഷ് കുമാർ ചീഫ് എൻജിനീയർ സുന്ദരൻ തുടങ്ങിയവർ സംബന്ധിച്ചു

Vadasheri Footer