Above Pot

പെട്രോൾ, ഡീസൽ എ​​ക്​സൈസ്​ തീരുവ പിരിക്കുന്നതിൽ 300 ശതമാനം വർധനയുണ്ടായതായി കേന്ദ്ര മ​ന്ത്രി

First Paragraph  728-90

Second Paragraph (saravana bhavan

ന്യൂഡൽഹി: 10​ മാസത്തിനിടെ പെട്രോൾ, ഡീസൽ എ​​ക്​സൈസ്​ തീരുവ പിരിക്കുന്നതിൽ 300 ശതമാനം വർധനയുണ്ടായതായി കേന്ദ്ര മ​ന്ത്രി അ​നുരാഗ്​ ഠാകുർ ലോക്​ സഭയെ അറിയിച്ചു. ​2014-15 വർഷത്തിൽ െപട്രോളിൻമേൽ 29,279 കോടി രൂപയും ഡീസലിൻമേൽ 42,881കോടി രൂപയുമാണ്​ നികുതി ഇനത്തിൽ നരേന്ദ്ര മോദി സർക്കാറിന്​ പിരിഞ്ഞു കിട്ടിയത്​. ഈ സാമ്പത്തിക വർഷം പെ​ട്രോൾ, ഡീസൽ നികുതിയിൽ 2.94 ലക്ഷം കോടി രൂപയായി ഇതു വർധിച്ചതായി ചോദ്യത്തിന്​ ഉത്തരമായി മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.


പെട്രോൾ , ഡീസൽ ഇന്ധനത്തിന്​മേലുള്ള നികുതി ഇനത്തിൽ 2014-15 വർഷം മൊത്തം കേന്ദ്ര സർക്കാറിന്​ ലഭിച്ചത്​ 74,158 കോടി രൂപയാണ്. ഇതാണ്​ മൂന്നു​ ലക്ഷം കോടിയോളമായി ഉയർന്നത്​. പ്രകൃതി വാതകത്തിൻമേലുള്ള തീര​ുവ കൂടി ഉൾപ്പെടുന്നതാണിത്​.
2014ൽ ഒരു ലിറ്റർ പെട്രോളിന്​ 9.48 രൂപയായിരുന്നു എ​ക്​സൈസ് തീരുവ. 2021ൽ ഇത്​ 32.90 രൂപയായി ഉയർന്നു.

ഡീസലിന്​ 2014ൽ 3.56 രൂപയായിരുന്നു കേ​​ന്ദ്ര നികുതിയെങ്കിൽ ഇപ്പോൾ 31.80 രൂപയായി. ഒരു ലിറ്റർ പെട്രോളിന്​ 91.17 രൂപയാണ്​ ഡൽഹിയിലെ ഇപ്പോഴത്തെ വില. റീട്ടെയിൽ വിലയുടെ 36 ശതമാനം കേന്ദ്ര തീരുവയാണ്​.
അന്താരാഷ്​​ട്ര തലത്തിൽ ഇന്ധന വില കുറഞ്ഞിട്ടും അതി​‍െൻറ ആനുകൂല്യം ഉപഭോക്താവിന്​ ലഭിക്കാiിക്കാൻ കാരണം എക്​സൈസ്​ നികുതിയിലെ വർധനയാണ്​.