Header 1 = sarovaram
Above Pot

തറവാട്ടിൽ തിരിച്ചെത്തി , സി പി എമ്മിലായിരുന്നപ്പപ്പോൾ ന്യായീകരണ തൊഴിലാളി മാത്രമായി : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നീണ്ട 20 വർഷത്തെ ഇടത് ബന്ധം ഉപേക്ഷി ച്ച് ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിൽ തിരിച്ചെത്തി. കോൺ​ഗ്രസിലേക്കെന്ന ഔദ്യോ​ഗിക പ്രഖ്യാപനത്തിന് മുമ്പ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ ​ഗുരുവായ എ കെ ആന്റണിയെ കണ്ടിരുന്നു .കോൺഗ്രസിൽ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി പി എം സഹയാത്രികനായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Astrologer

കാൽ നൂറ്റാണ്ടിൻറെ തുടർരചന നടത്താത്തത് സിപിഎമ്മിന് എതിരാകുമെന്ന് തോന്നിയതിനാൽ ആണ് . സിപിഎമ്മിനെ കുറിച്ച് എഴുതാൻ കോൺഗ്രസിനേക്കാളുമുണ്ട്. സിപിഎമ്മിലായിരുന്നപ്പോൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു. സിപിഎമ്മിൽ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല. രാഷ്ട്രീയ മുഖ്യധാരയിൽ നിൽക്കുന്നത് ഇടത് സഹവാസം പറ്റില്ല. കോൺഗ്രസിൽ രാഷ്ട്രീയ വ്യക്തിത്വമാകാം.കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരവിന്റെ പാതയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിൽ ആയിരുന്ന‌പ്പോഴും രാഷ്ട്രീയ സത്യസന്ധത പുലർത്തി. ര‌ാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കും. വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ വളരില്ല. വേരുകൾ തേടി ഞാൻ മടക്കയാത്ര നടത്തുന്നു. ജനിച്ച് വളർന്ന വീട്ടിൽ കിടന്ന് മരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.താൻ ഒരു സ്ഥാനവും സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടില്ല . 20 വർഷത്തിന് ശേഷം തറവാട്ടിൽ തിരിച്ചെ ത്തി . ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് കോൺഗ്രസ് ആണെന്നും ചെറിയാൻ അഭിപ്രായപ്പെട്ടു

വർഗീയതയും ഏകാധിപത്യം കൊടികുത്തിവാഴുന്ന കാലത്ത് ജനാധിപത്യ ബദൽ വേണം. അതിന് കോൺഗ്രസിനേ കഴിയൂ. കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും. രാജ്യസ്നേഹമുള്ള വ്യക്തി എന്ന നിലയിൽ ജീവിത സാായ‌ഹ്നത്തിൽ താൻ കോൺഗ്രസ് പങ്കാളിയ‌ാകുന്നു. യൗവന ഊർജ്ജം മുഴുവൻ കോൺഗ്രസിന് നൽകി. കേരളത്തിലെ കോൺഗ്രസിൽ അധികാര കുത്തക രൂപപ്പെട്ട് വന്നിരുന്നു.അത് പാടില്ലായെന്ന് താൻ പറഞ്ഞിരുന്നു, അധ്വാനത്തിൻറെ മൂലധനം കോൺഗ്രസിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vadasheri Footer