Header 1 = sarovaram
Above Pot

ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം ജി.എസ്.ടി.ഒഴിവാക്കണം : തിരുവെങ്കിടം പാനയോഗം:


ഗുരുവായൂര്‍: ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ സ്റ്റേജിന് നവംബര്‍ ഒന്ന് മുതല്‍ പരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കുമ്പോള്‍, വാടകയോടൊപ്പം ജി.എസ്.ടി കൂടി നല്‍കണമെന്നത് ദേവസ്വം ഒഴിവാക്കണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. തങ്ങളുടെ കലകളെ നിരന്തരമായി അഭ്യസിച്ച് സായത്തമാക്കി അവ ഭഗവാന് മുന്നില്‍ വഴിപാടായി സമര്‍പ്പിയ്ക്കുവാനാണ് മിക്കവരും മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം ഉപയോഗിയ്ക്കുന്നത്.

Astrologer

അത്തരം വേദികള്‍ കച്ചവട വ്യവസ്ഥിതിയുമായി കൂട്ടിച്ചേര്‍ത്ത് ജി.എസ്.ടി ഈടാക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹവും, നിര്‍ഭാഗ്യകരവുമാണ്. കോവിഡ് മഹാമാരി, കലാകാരന്മാരുടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണ്ണമാക്കി മാറ്റി മറിച്ചിരിയ്ക്കയാണ്. നിലവിലെ അവസ്ഥ പരിഗണിച്ച് ഇളവുകളും, കിഴിവുകളും നല്‍കപ്പെടണമെന്ന് അധികാരികള്‍ തന്നെ ആവര്‍ത്തിച്ച് പറയപ്പെടുന്ന സാഹചര്യത്തില്‍, മേല്‍പ്പുത്തൂര്‍ സ്റ്റേജില്‍ കേവലം ഒന്നര മണിക്കുര്‍ നൃത്ത-സംഗീത അരങ്ങേറ്റത്തിന് 3000-രൂപ അടയ്ക്കുകയും വേണം. ഇതിന് പുറമെയാണ് 18-ശതമാനം ജി.എസ്.ടി.കൂടി നല്‍കേണ്ടി വരുന്നത്.

കലകളുടെ മഹനീയ അരങ്ങേറ്റ വേളകള്‍, കച്ചവട ലാഭവിഹിതമാക്കാതെ ജി.എസ്.ടി പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിയ്ക്കണമെന്നും, കലകള്‍ക്കും, കലാകാരന്മാര്‍ക്കും വേണ്ട സഹായവും, പ്രോത്സാഹനവും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ടും, പാനയോഗം പ്രസിഡണ്ടുമായ ശശി വാറണാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ജ യപ്രകാശ് അധ്യക്ഷത വഹിച്ചു .കോ-ഓഡിനേറ്റര്‍ ബാലന്‍ വാറണാട്ട് വിഷയാവതരണം നടത്തി. ക്ഷേത്രകലാകാരന്മാരായ ഷണ്‍മുഖന്‍ തെച്ചിയില്‍, പ്രഭാകരന്‍ മൂത്തേടത്ത് ഉണ്ണികൃഷ്ണന്‍ എടവന കുട്ടപ്പന്‍ പൈക്കാട്ട്, എ. മുരളീധരന്‍, ഇ. ദേവീദാസന്‍, പ്രീത മോഹനന്‍, രാജന്‍ കോക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

Vadasheri Footer