Header 1 vadesheri (working)

തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ താന്ത്രിക കർമ്മ ചിത്രങ്ങളുമായി ഡിജിറ്റൽ ആൽബം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ച താന്ത്രിക കർമ്മങ്ങളുടെ ചിത്രങ്ങൾ ഇനി ഡിജിറ്റൽ ആൽബത്തിലൂടെ കാണാനാകും.ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകളിൽ വ്യാപൃതനായിരിക്കുന്ന മുഖ്യ തന്ത്രിയുടെ ചിത്രങ്ങൾ ഉള്ള ഡിജിറ്റൽ ആൽബം ദേവസ്വം ചെയർമാൻ പ്രൊഫ.വി.കെ വിജയൻ തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന് നൽകി പ്രകാശനം ചെയ്തു .

First Paragraph Rugmini Regency (working)

കഴിഞ്ഞ അമ്പത് വർഷക്കാലമായി ഗുരുവായൂർ ദേവസ്വത്തിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ സരിത സുരേന്ദ്രനാണ് തന്ത്രിയുടെ കാർമികത്വത്തിൽ നടത്തിയ താന്ത്രിക ചടങ്ങുകളുടെ വിവിധ ഫോട്ടോകൾ ഉള്ള ഡിജിറ്റൽ ആൽബം തയാറാക്കിയത് . ഭരണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , സി.മനോജ്, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ സന്നിഹിതരായി