Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രമുറ്റത്തെ തണൽ മരങ്ങൾവെട്ടി മാറ്റൽ , വനം വകുപ്പ് വീണ്ടും പരിശോധന നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രമുറ്റത്തെ തണൽ മരങ്ങൾ വെട്ടി   മാറ്റിയ  സംഭവത്തിൽ  വനം വകുപ്പ് വീണ്ടും പരിശോധന നടത്തി. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.എം.പ്രഭുവിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ ഉൾപ്പെടെയുള്ള സംഘമായിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്. .മരങ്ങൾ മുറിച്ചു മാറ്റും മുമ്പെ ട്രീ കമ്മിറ്റിയുടെ അനുവാദം തേടിയിട്ടില്ലെന്നത്  നേരത്തെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് ഇവർ വീണ്ടും പരിശോധനക്കെത്തിയത്.

Ambiswami restaurant

ഇതിനു പുറമെ ദേവസ്വം ഭരണകർത്താക്കളുമായി കൂടിക്കാഴ്ചയുമുണ്ടായി.. ഇനി മുതൽ   നിര്‍മാണ പ്രവര്‍ത്തികള്‍ക്കുവേണ്ടി മരങ്ങള്‍ മുറിക്കുമ്പോള്‍ ജില്ലാതലത്തിലുള്ള ട്രീകമ്മറ്റിയെ വിവരമറിയിക്കണമെന്നും കമ്മിറ്റിയുടെ അനുവാദം ലഭിക്കാതെ മരങ്ങൾ മുറിച്ചു മാറ്റരുതെന്നും നിർദ്ദേശം നൽകിയതായി അറിവായി.നിലവിലെ മരം മുറി സംബന്ധിച്ച് മുൻകൂർ അനുവാദം തേടിയിട്ടില്ലെന്നതിനാൽ ഇനി നടപടി അംഗീകരിച്ചു ത്തരവ് ലഭിക്കാൻ   ദേവസ്വം അപേക്ഷ സമർപ്പിക്കേണ്ടി വന്നേക്കും. ലോക്ഡൗണ്‍ വേളയിൽ ക്ഷേത്ര സന്നിധിയിലേക്ക്  പ്രവേശനം വിലക്കിയ വേളയിലായിരുന്നു  ദേവസ്വത്തിൻ്റെ പരിസ്ഥിതി ലംഘനമുണ്ടായത്.

Second Paragraph  Rugmini (working)

ക്ഷേത്ര ത്തിലെ ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി എന്നീ ചടങ്ങുകൾക്കായി വർഷത്തിൽ 12 ദിവസം മാത്രം ഭക്ഷണം നൽകുന്നതിന് താൽക്കാലിക പന്തൽ നിർമിക്കാനാണ് നിയമങ്ങളെ വെല്ലു വിളിച്ചു ദേവസ്വം മരണങ്ങൾ വെട്ടി മാറ്റിയത് . മരം വെട്ടൽ പോലും മാധ്യമങ്ങളിൽ നിന്നാണ് പല ഭരണ സമിതി അംഗങ്ങളും അറിയുന്നത് . തെക്കേ നടയിൽ കൂവളം സംരക്ഷിച്ചു നടപ്പന്തൽ നിർമിച്ച പോലെ ഇവിടെയും ചെയ്യാമായിരുന്നു . അല്ലങ്കിൽ രണ്ടു ജെ സി ബി ഉണ്ടെങ്കിൽ മരങ്ങൾ അപ്പാടെ പിഴുതുമാറ്റി സ്ഥാപിക്കാമായിരുന്നു വെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം . പ്രകൃതി യോടും മരങ്ങളോടും ഒരു മമതയും ഇല്ലാത്തവരാണ് ദേവസ്വത്തിന്റെ ഭരണ നേതൃ ത്വ ത്തിൽ ഇരിക്കുന്നതെന്ന് പ്രകൃതി സ്നേഹികൾ ആരോപിച്ചു .

Third paragraph