Header Aryabhvavan

ഗുരുവായൂരിലെ ആനകൾക്ക് ദിവസവും ആറു കിലോ മീറ്റർ ദൂരം നടത്തം നിർബന്ധമാക്കി

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ആനകളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ ദിവസവും ആറു കിലോമീറ്റർ വീതം നടത്തിക്കാൻ നിർദ്ദേശം . മഴക്കാലത്ത് കെട്ടു തറയിൽ മാത്രം നിർത്തുന്നത് ആനകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വനം വകുപ്പ് ദേവസ്വത്തിന് ഈ നിർദേശം നൽകിയിട്ടുള്ളത് .

Astrologer

ബാച്ച് ബാച്ചായി വേണം ആനകളെ നടത്തിക്കാൻ . കോവിഡ് രോഗ ബാധ വന്നതിനു ശേഷം ഉത്സവങ്ങൾ എല്ലാം ചടങ്ങുകൾ മാത്രമാക്കിയതോടെ ഗുരുവായൂരിലെ ആനകൾ എല്ലാം കെട്ട് തറയിൽ നിന്ന് സുഭിക്ഷ ഭക്ഷണം കഴിച്ച് ശരീരം ഇളകാതെ ഒരേ നിൽപ്പാണ്. ഇത് ആനകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ്‌ വനം വകു പ്പിന്റെ വിലയിരുത്തൽ .

ആനക്കോട്ടയിൽ ഈ വർഷം പ്ലാന്റിങ് ഓപ്പറേഷൻ നടപ്പിലാക്കണം . ഇതിനായി 250 തൈകൾ ആനക്കോട്ടയിൽ നട്ടു പിടിപ്പിക്കണം ഇതെല്ലം ഫല വൃക്ഷ തൈകൾ ആകണമെന്നും വനം വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട് . ഫോറസ്റ്റ് കൺസർവേറ്റർ പ്രഭു വിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ആനക്കോട്ട സന്ദർശിച്ച ശേഷമാണ് ഈ നിർദേശങ്ങൾ ദേവസ്വത്തിന് നൽകിയത്

Vadasheri Footer