Post Header (woking) vadesheri

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം ഉൽഘാടനം 6 ന്

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: സംസ്ഥാന ആരോഗ്യ വകുപ്പ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉൽഘാടനം ചെയ്യും.3 .6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.സ്ത്രീകൾക്കും കൂട്ടികൾക്കുമായാണ് പ്രധാനമായും പുതിയ ബ്ലോക്ക്..ഫെബ്രുവരി ആറിന് 4.30ന് ഓൺലെെനിലൂടെയാണ് ഉൽഘാടനം നിർവ്വഹിക്കുക..കെ വി അബ്ദുൾ ഖാദർ എംഎൽഎ അദ്ധ്യക്ഷത വഹിക്കും..ടിഎൻ പ്രതാപൻ എംപി മുഖ്യാതിഥി ആയിരിക്കും.

Second Paragraph  Rugmini (working)

Third paragraph


പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്,പൊതുജനാരോഗ്യ വിഭാഗം,പ്രതിരോധ കുത്തിവയ്പുകൾ, കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ കേന്ദ്രം,ഇമ്മ്യൂണെെസേഷൻ റൂം.എന്നിവയും ഇതിൻ്റെ ഭാഗമായുണ്ട്. 2018ൽ 2.46 കോടി രൂപ ചെലവ് ചെയ്താണ് ഈ കെട്ടിടത്തിൻ്റെ താഴെ നില പൂർത്തീകരിച്ചത്.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വർഷം ഡയാലിസീസ് കെട്ടിടം എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു.യൂണിറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. വാർത്താ സമ്മേളനത്തിൽ
കെ വി അബ്ദുൾ ഖാദർ എംഎൽഎ, ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് . ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി .കെ . ശ്രീജ , ഹെൽത്ത് ഇന്സ്പെക്റ്റർ സി വി അജയ് കുമാർ എന്നിവർ പങ്കെടുത്തു.