Header 1 = sarovaram
Above Pot

തളിക്കുളം ബാറിലെ കൊല, ഏഴു പേർ അറസ്റ്റിൽ

ചാവക്കാട് : തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിൽ. ബില്ലിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പുറത്താക്കിയ ജീവനക്കാർ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘമാണ് മൂന്നുപേരെ കുത്തിയത്. കുത്തേറ്റ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് (40) ചൊവ്വാഴ്ച രാത്രി മരിച്ചത്.

കഞ്ചാവ്, ക്രിമിനൽ കേസുകളിൽപ്പെട്ട ക്വട്ടേഷൻ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിക്കുകയും ജീവനക്കാരെ പിരിച്ചുവിട്ടതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു.

Astrologer

ക്വട്ടേഷൻ സംഘത്തിലെ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമൽ എന്നിവരാണ് പിടിയിലായത്. കാട്ടൂർ സ്വദേശികളാണ് ഇവർ സഞ്ചരിച്ച കാറും പോലീസ് കണ്ടെടുത്തു. ബൈജുവിനു പുറമെ ബാറുടമ കൃഷ്ണരാജിനും ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിന്‍റെ നില ഗുരുതരമായതിനാൽ കൊച്ചിയിലും അനന്തുവിനെ തൃശൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പത്തു ദിവസം മുമ്പാണ് കൃഷ്ണരാജ് ബാർ ഹോട്ടൽ തുടങ്ങിയത്. അടുത്ത ദിവസം മുതൽ അതുലും, വിഷ്ണുവും ഹോട്ടലിലെ ബില്ലിൽ കൃത്രിമം കാണിക്കുകയും രണ്ടുലക്ഷത്തിൽ താഴെയുള്ള രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവം കൈയോടെ പിടിക്കുകയും പണം തിരിച്ചുനൽകാൻ ആവശ്യപ്പെടുകയും ഇരുവരെയും ഹോട്ടലിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ഇതിൽ കുപിതരായ ഇരുവരും ക്വട്ടേഷൻ സംഘത്തിന്‍റെ സഹായത്തോടെ ബാറുടമകളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

രാത്രി ബാറിലെത്തിയ അക്രമികൾ കൃഷ്ണരാജുമായി സംസാരിക്കുന്നതിനിടെ രണ്ടുവട്ടം കുത്തുകയായിരുന്നു. കുത്തേറ്റ കൃഷ്ണരാജ് കാബിനിലേക്കു ഓടികയറി രക്ഷപ്പെട്ടെങ്കിലും പുറത്തു നിൽക്കുകയായിരുന്ന കൃഷ്ണരാജിന്‍റെ സുഹൃത്ത് ബൈജുവുമായി വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘം ബൈജുവിനെയും കുത്തുകയായിരുന്നു. കുത്തേറ്റ ബൈജു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പിന്നീട് അനന്തുവനെയും കുത്തിയതായും പറയുന്നു.

സംഭവത്തില്‍ പ്രതികൾ സഞ്ചരിച്ച കാർ ഇരിങ്ങാലക്കുട പൊറത്തിശേരി ചിറ പരിസരത്തു നിന്നും കണ്ടെത്തി. കാർ ഫോറൻസിക് സംഘം പരിശോധിച്ചു. വാഹനത്തിൽ നിന്നും വാൾ ഉൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്താണ് സംഘം എത്തിയതെന്നാണ് മനസിലാവുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമികൾ ബാറിലേക്കു വന്നതിന്‍റെ സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കാറിലാണ് അക്രമികൾ ബാറിലേക്കുവന്നത്. വലപ്പാട് പോലീസാണ് കേസ് അന്വേഷിക്കുന്നത്

Vadasheri Footer