Above Pot

“ബാലമിത്ര ” പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട്: “ബാലമിത്ര ” പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി കുട്ടികളിൽ കുഷ്ഠരോഗ ബാധ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനും , തന്മൂലം കുഷ്ഠരോഗ നിർമ്മാർജ്ജനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് “ബാലമിത്ര ” പദ്ധതിയുടെ ഭാഗമായി അംഗൻവാടി ടീച്ചർമാർക്കായുള്ള പരിശീലന പരിപാടി ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ബുഷറ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

Astrologer

വാർഡ് കൗൺസിലർ പ്രമീള.എം ബി. അദ്ധ്യക്ഷയായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ശ്രീജ.പി.കെ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ . സി.വി., നോൺ മെഡിക്കൽ സൂപ്പർവൈസർ അനിൽകുമാർ .കെ.പി എന്നിവർ പരിപാടിയെ സംബന്ധിച്ച് ക്ലാസെടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുജിത.എസ്. , ഗീത. എ.ആർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Vadasheri Footer