താനൂരില്‍ മത്സ്യത്തൊഴിലാളി വധം : ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ
താനൂര്‍: താനൂരില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ . ഭർത്താവ് സവാദിനെ കൊലപെടുത്തിയത് കാമുകനോടൊപ്പം ജീവിക്കാനെന്നു ഭാര്യ സൗജത്തിന്റെ മൊഴി. സൗജത്തിന്റെ കാമുകന്‍ ബഷീറാണ് ഉറങ്ങി കിടന്ന സവാദിന്റെ തലക്കടിച്ചത്. ഇതിനിടെ സവാദിനൊപ്പം ഉറങ്ങി കിടന്ന മകള്‍ ഉണര്‍ന്നു. തുടര്‍ന്ന് സൗജത്ത് മകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മരണമുറപ്പിക്കിനായി കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സൗജത്തിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൃത്യം നടത്താനായി ബഷീര്‍ വിദേശത്ത് നിന്ന് രണ്ടു ദിവസത്തെ ലീവെടുത്താണ് വന്നത്. . കൃത്യത്തിന് ശേഷം ബഷീര്‍ വിദേശത്തേക്ക് തന്നെ കടന്നതായാണ് പോലീസിന് ലഭിച്ച വിവരം.
ഇതിനിടെ കാമുകനെ സഹായിച്ച കാസര്‍ഗോഡ് സ്വദേശിയായ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കൊലപാതകം നടത്തുമ്പോള്‍ ബഷീറിനൊപ്പമുണ്ടായിരുന്നതായാണ് വിവരം. സൗജത്തിന്റെയും ഈ കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ്(40) വ്യാഴാഴ്ച കൊലചെയ്യപ്പെട്ടത്.
തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ക്വട്ടേഴ്‌സില്‍ രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും താമസം തുടങ്ങിയിട്ട്. രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്. കുട്ടിയുടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണരുകയായിരുന്നു. അപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുഞ്ഞ് പോലീസിന് മൊഴി നല്‍കിയിരുന്നു
ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍ ഐ.പി.എസ്, തിരൂര്‍ ഡി.വൈ.എസ്.പി.ബിജു ഭാസ്‌ക്കര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സി.ഐ.എം.ഐ.ഷാജി, എസ്.ഐ.നവീന്‍ ഷാജി, വാരീജാക്ഷന്‍, നവീന്‍ എന്നിവരുടെ നേതൃത്തത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
ഫോറന്‍സിക്ക് സയന്റിഫിക്കേഷന്‍ ഉദ്യോഗസ്ഥരായ ബി.ദിനേഷ്, സന്തോഷ്, വിരലടയാള വിദഗ്ദര്‍, മലപ്പുറം ഡോഗ് സ്‌കോഡിലെ പോലീസ് നായ റിഗോയും സ്ഥലത്ത് എത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അഞ്ചുടി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു