Header 1 vadesheri (working)

തെരുവിലലഞ്ഞ തമിഴ്‌നാട് സ്വദേശിയായ വയോധികന് ജീവകാരുണ്യപ്രവർത്തകർ തുണയായി

Above Post Pazhidam (working)

ചാവക്കാട് : തെരുവിലലഞ്ഞ തമിഴ്‌നാട് സ്വദേശിയായ വയോധികന്
ജീവകാരുണ്യപ്രവർത്തകർ തുണയായി. കടവൂർ സ്വദേശി മൂർത്തി (69)   യാണ്
അവശനിലയിൽ തെരുവിൽ പ്രത്യക്ഷപ്പെട്ടത്. ജീവകാരുണ്യപ്രവർത്തകരുടെ
സഹായത്തോടെ മൂർത്തിയെ കഴിഞ്ഞദിവസം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ആരോരും ബന്ധുക്കളായില്ലാത്ത മൂർത്തിയെ പാലയൂർ ഇമ്മാനുവൽ
ജീവകാരുണ്യപ്രവർത്തന സമിതി ഡയറക്ടർ സി എൽ ജേക്കബിന്റെ നേത്യത്വത്തിൽ
ഏറ്റെടുത്ത് അഞ്ഞൂർ ദിവ്യദർശൻ ആശ്രമത്തിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി
മൂർത്തി തെരുവിൽ അലയാൻ തുടങ്ങിയിട്ട്.  നേരത്തെ അസുഖം  കൂടി മൂർത്തിയെ
ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ചികിൽസക്കായി പ്രവേശിപ്പിച്ചിരുന്നു .
അവിടെ നിന്നാണ് താലൂക്കാശുപത്രിയിലെത്തിച്ചത് . ആശുപത്രി ജീവനക്കാരുടെയും
മറ്റു രോഗികളെ പരിചരിക്കുന്നവരുടെയും സംരക്ഷണയിലായിരുന്നു കഴിഞ്ഞ
ദിവസങ്ങളിൽ മൂർത്തി. കഴിഞ്ഞിരുന്നത് . മുപ്പതുവർഷം മുമ്പ്
കേരളത്തിലെത്തിയ മൂർത്തി കൂലിപണിചെയ്താണ് കഴിഞ്ഞിരുന്നത് . ജോലിചെയ്യാൻ
സാധിക്കാതായതോടെ അലഞ്ഞു നടക്കുകയായിരുന്നു .ചാവക്കാട് പോലീസിന്റെ
സാക്ഷ്യപത്രത്തോടെയാണ് അനാഥമന്ദിരത്തിൽ മൂർത്തിയെ പ്രവേശിപ്പിച്ചത് .

First Paragraph Rugmini Regency (working)