തൃശൂരിൽ ടി എൻ പ്രതാപൻ യു ഡി എഫ് സ്ഥാനാർഥി

തൃശൂർ : തൃശൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ടി എൻ പ്രതാപൻ മത്സരിലും .തൃശൂർ അടക്കം കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥി ലിസ്റ്റ് ഹൈക്കമാൻഡ് പുറത്തു വിട്ടു .സിറ്റിംഗ് എം പി മാരിൽ കെ വി തോമസ് ഒഴിച്ച് ബാക്കി എല്ലാവരും മത്സരരംഗത്ത് ഉണ്ട് .എറണാകുളത്ത് കെ വി തോമസിനെ മാറ്റി ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കി . കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂരില്‍ കെ സുധാകരന്‍,കോഴിക്കോട് എംകെ രാഘവന്‍, പാലക്കാട് വികെ ശ്രീകണ്ഠന്‍, ആലത്തൂരില്‍ രമ്യാ ഹരിദാസ്, ചാലക്കുടി ബെന്നി ബഹന്നാന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്,പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, തിരുവനന്തപുരത്ത് ശശി തരൂര്‍,എന്നിവരാണ് മത്സര രംഗത്ത് .വയനാട് സീറ്റിനെ ചൊല്ലി യുള്ള തർക്കം തീരാത്തത് കാരണം വടകര ,ആലപ്പുഴ ,ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം നീണ്ടു പോകുകയാണ് .