Above Pot

കേരളത്തില്‍ കോലീബി സഖ്യമുണ്ടെന്ന് പറയുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിൽ : ഡോ എം കെ മുനീർ

ചാവക്കാട്: കേരളത്തില്‍ കോലീബി സഖ്യമുണ്ടെന്ന് പറയുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണെന്നും ഈ തിരഞ്ഞെടുപ്പില്‍ മത്സരം മോഡിക്കെതിരെയാണെന്നും മുസ്്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.അണ്ടത്തോട് തങ്ങള്‍പടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ വടക്കേകാട് ബ്ളോക് പ്രചാരണ പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

ചൗകിദാര്‍ ചോര്‍ഹേ എന്ന് ആദ്യം മുഴക്കിയത് രാഹുല്‍ഗാന്ധിയാണ്. രാജ്യം കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും കൈകളില്‍ നിന്നും രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ യു.ഡിഎഫിനൊപ്പം നില്‍ക്കും. നരേന്ദ്രമോഡിയെപ്പോലുള്ള ഏകാധിപതിയായ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇതിനുമുമ്പുണ്ടായിട്ടില്ല. കടിച്ചാല്‍പൊട്ടാത്ത നുണകളുമായി കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയുള്ള വിധി എഴുത്ത് കൂടിയായിരിക്കും തിരഞ്ഞെടുപ്പ് തരം കിട്ടുമ്പോഴൊക്കെ മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ച ചരിത്രമുള്ള പാര്‍ട്ടിയാണ് മാര്‍കിസ്റ്റ് പാര്‍ട്ടി.

Second Paragraph (saravana bhavan

വിശ്വാസത്തില്‍ സ്റ്റേറ്റ് ഇടപെട്ടത് റഷ്യയിലും ചൈനയിലും പിന്നെ പിണറായി ഭരിക്കുന്ന കേരളത്തിലുമാണ്. ഇത് പ്രബുദ്ധരായ ജനം തിരിച്ചറിയും.തക്കം കിട്ടിയാല്‍ തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകുടുന്ന പാരമ്പര്യമാണ് അവര്‍ക്കുള്ളത്.ബംഗാളിലും കേരളത്തിലെയും ത്രിപുരയിലെയും മൂന്ന് പൂജ്യം കൂട്ടിയാല്‍ മുന്നൂറ് കിട്ടുമെന്ന പരിഹാസവാദങ്ങളാണ് സി.പിഎമ്മിനുള്ളത്.അതിനാല്‍ ഇന്ത്യ ഭരിക്കേണ്ടത് ആരാണെന്ന് പൊതുസമൂഹത്തിനറിയാം.മതേതര സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ ജനാധിപത്യചേരിക്ക് അവര്‍ വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ വലിയകത്ത് അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ഒ.അബ്ദുറഹ്മാന്‍കുട്ടി, എം.പി വിന്‍സന്റ്, സി.എ റഷീദ്, പി യതീന്ദ്രദാസ്,, പ്രിയ ഗോപിനാഥ് ,എന്നിവർ സംസാരിച്ചു
തങ്ങൾ പടിയിൽ നിന്ന് ആരംഭിച്ച പര്യടനം പുന്നയൂർക്കുളം , വടക്കേകാട് പൂക്കോട് എന്നീ പഞ്ചായത്തുകളിലെ പര്യടനശേഷം പുന്നയൂരിൽ തെക്കേ മദ്രസ പരിസരത്ത്‌ സമാപിച്ചു
കെ.എ ഹാറൂണ്‍ റഷീദ്, ആര്‍.വി അബ്ദുറഹീം, പി.എ ഷാഹുല്‍ഹമീദ്,ഷാജി കോടങ്കണ്ടത്ത്, ജയിംസ് പല്ലിശ്ശേരി, സുനില്‍ അന്തിക്കാട്,ആബിദ്, എ.കെ മൊയ്തുണ്ണി, എന്‍.കെ ഗഫൂര്‍, വി മായിന്‍കുട്ടി, പി.കെ ഫസലു അലി, കെ. നവാസ്, പി ഗോപാലന്‍,എം.വി ഹൈദറലി, ഗഫൂര്‍, കെ.പി ഉമ്മര്‍ .മന്നലം കുന്ന്‌ മുഹമ്മദുണ്ണി , സി വി സുരേന്ദ്രൻ എ എം അലാവുദ്ധീൻ ,കെ കെ ഷിബു , സി എം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു .