കുന്നംകുളത്ത് വന്‍അഗ്നിബാധ, ഓടിട്ട കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു

">

കുന്നംകുളം: കുന്നംകുളം നഗരത്തില്‍ വന്‍ അഗ്നി ബാധ. കുന്നംകുളം താഴത്തെ പാറയില്‍ ബി ബി ഐ ബുക്‌സ് കെട്ടിടത്തിലാണ് രാത്രി 8.45 ഓടെ അഗ്നി ബാധയുണ്ടായത്. ഭാവന തിയറ്റര്‍ പരിസരത്ത് നിറയെ കെട്ടിടങ്ങളുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത് ചൊവ്വന്നൂര്‍ സേദേശി ജുബിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഓടിട്ട കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും, കുന്നംകുളം പൊലീസും സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമഫലമായി തീയണച്ചു .തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള കഠിന പരിശ്രമ മാണ് അഗ്നിശമന സേന നടത്തിയത് . ലക്ഷകണക്കിന് രൂപ വിലയുള്ള പുസ്തകങ്ങളുള്ള കടയാണ് കത്തിയത് ഇവ പൂര്‍ണ്ണമായും കത്തി നശിച്ചു. കുന്നംകുളം ഫയര്‍ഫോഴ്‌സ് ഏറെ നേരത്തെ ശ്രമഫലമായാണ് തീയണച്ചത്. അഗ്നി ബാധയെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ഗാതാഗതം ഏറെ നേരം തടസപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Sponsors