കെ മുരളീധരനും , പ്രതാപനും ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : ലോക സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളായ .കെ.മുരളീധരനും പ്രതാപനും നോമിനേഷൻ കൊടുക്കുന്നതിന് മുമ്പായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. പുലർച്ചെ അഞ്ചര മണിയോടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത് . ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതാക്കളായ ഒ.കെ.ആർ മണികണ്ഠൻ,കെപി ഉദയൻ, ശിവൻ പാലിയത്ത്, ജയരാജ് ഏങ്ങണ്ടിയൂർമണ്ഡലo പ്രസിഡന്റ് സുനിൽ കാര്യാട്ട്, മണ്ഡലം ഭാരവാഹികളായ, ബാബു അണ്ടത്തോട്, കൃഷ്ണദാസ്, ഗോപാലകൃഷ്ണൻ, ശ്രീരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു,,,,